ശ്രീനഗര്‍: നിയന്ത്രണ രേഖയിലൂടെ കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞെന്ന് സൈന്യം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറവാണെന്ന് ശ്രീനഗറിലെ ചിനാര്‍ സേനാവിഭാഗം ജനറല്‍ ഒസഫീസര് കമാന്‍ഡിങ് ലഫ്. ജന. സതീഷ് ദുവ മാധ്യമങ്ങളോടു പറഞ്ഞു. കുപ്വാരയില് ഭീകരരുമായി ഏറ്റുമുട്ടി വധിക്കപ്പെട്ട രണ്ട് ജവാന്മാരുടെ അനുസ്മരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണഖേലയുടെ ഭൂപ്രകൃതി നുഴഞ്ഞുകയറ്റ സാധ്യതയുള്ളതാണ്. സൈന്യം അത് പരമാവധി തടയുകയാണ്. നുഴഞ്ഞുകയറ്റം നടക്കുന്നില്ലെന്നു ഞാന്‍ പറയില്ല. 2015-ല്‍ 600-ല്‍ അധികം നുഴഞ്ഞുകയറ്റം നടന്നു. അതിര്‍ത്തിയിലെ സൈന്യത്തിന്റെ ജാഗ്രതയും പ്രതിരോധവും വഴി 10-15 വര്‍ഷം മുമ്പുണ്ടായിരുന്ന തോതില്‍നിന്ന് ഏറെ കുറവുണ്ടാക്കാനായി. ഇപ്പോള്‍ അത് നാമമാത്രമാണ്, ദുവ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, നുഴഞ്ഞുകയറ്റശ്രമത്തിനു കാത്തിരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. സാധാരണ വേനല്‍ക്കാലം തുടങ്ങുമ്പോള്‍ നുഴഞ്ഞുകയറ്റത്തിനവസരം കാത്ത് ധാരാളം പേര് ഉണ്ടാകും, എന്നാല്‍ നിലവില്‍ അത് നൂറില്‍ താഴെ പേരാണ്. കുപ്വാരയിലാണ് ഈ ശ്രമം ഏറെ. എന്നാല്‍, ചെറുത്തുതോല്പ്പിക്കലാണ് പതിവ്. കഴിഞ്ഞ മൂന്നുമാസത്തെ രഹസ്യവിവരം അനുസരിച്ച്, ജാഗ്രതയും പ്രതിരോധവും കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് ഭീകരര്‍ക്ക് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍പോലും നടപ്പാക്കാനാകുന്നില്ല. പത്താന്‍കോട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താഴ്വരയിലെ സൈന്യ സുരക്ഷാ കാര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നും വരുത്തേണ്ടതില്ല, ലഫ്. ജന. ദുവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: