പാറ്റ്ന: ബിജെപി നേതാവ് വിശ്വേശ്വര്‍ ഓഝയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ ഗവര്‍ണര്‍ രാം നാഥ് കോവിദിനെകണ്ട് നിവേദനം നല്കി. നിതീഷ്-ലാലു സഖ്യത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി തകരാറിലായതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഓഝയുടെ കൊലപാതകം നടന്ന ഷാഹാബാദ് മേഖലയില്‍ ഇന്നലെ ബന്ദായിരുന്നു.
വെള്ളിയാഴ്ചയാണ് ഓഝ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് എല്‍ജെപി ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഇടപെടണമെന്നും കര്‍ശന നടപടിക്ക് ഡിജിപിയ്ക്ക് നിര്‍ദ്ദേശം കൊടുക്കണമെന്നും ഗവര്‍ണ്ണറെ കണ്ട് ആവശ്യപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മംഗള്‍ പാണ്ഡെ പറഞ്ഞു. എന്‍ഡിഎ നേതാക്കളായ ജിതന്‍ റാം മാഞ്ചി, ചിരാഗ് പാസ്വാന്, പ്രേംകുമാര്‍, അശ്വനി ചൗബേ, സഞ്ജയ് മയൂഖ് എന്നിവരാണ് പാണ്ഡെയെ കൂടാതെ നിവേദക സംഘത്തിലുണ്ടായിരുന്നത്.
പതിനേഴ് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന നിവേദനം അടുത്തിെടനടന്ന, രാഷ്ട്രീയ നേതാക്കളുടെ കൊലപാതക സംഭവങ്ങള്‍ അക്കമിട്ടു നിരത്തുന്നു. തട്ടിക്കൊണ്ടുപോകല്‍, അക്രമങ്ങള്‍ തുടങ്ങിയവയും വിവരിക്കുന്നുണ്ട്. പോലീസ് ഐജി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ജെഡിയുവിന്റെ ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജിതന്‍ റാം മാഞ്ചി പറഞ്ഞു.
അതിനിടെ, പോലീസ് ഒരാളെ ഒാഝയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. അഞ്ചുപേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: