ന്യൂദല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥി നേതാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു നേരേ ജെഎന്‍യുവില്‍ കരിങ്കൊടി. എബിവിപി പ്രവര്‍ത്തകരാണ് രാഹുലിന് നേരേ കരിങ്കൊടി കാണിച്ചത്.
രാഹുല്‍ഗാന്ധി ഗോബാക്ക് വിളികളുമായി പ്രവര്‍ത്തകര്‍ രാഹുലിന്റെ സന്ദര്‍ശനത്തെ പ്രതിരോധിച്ചു. ക്യാമ്പസിലെത്തിയ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പതിവു പ്രസ്താവന നടത്തി മടങ്ങി. രാഹുലിന് പുറമേ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.രാജ എന്നിവരും ജെഎന്‍യുവിലെത്തി ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: