അറിവുകേടും അതിന്റെ പ്രവര്‍ത്തിയും ഫലവും പോയാല്‍ അറിവു മാത്രമെ ഉള്ളു. അതു പകലാകുന്നു. ഇതുപോലെ തന്നെ ഈ ലോകം പോയാല്‍ ശരീരവും ശരീരാവസ്ഥയുമില്ല. അപ്പോള്‍ ലോകം നരകമായി വരും. ഇതിന്റെ ഇഷ്ടം ചെയ്ത എല്ലാ വിശ്വാസികളും അവിടെ വാഴും. വെളിച്ചം ദേവലോകമാകുന്നു. അതിലേക്കു പുണ്യാത്മാക്കള്‍ ദേവലോകാത്മാക്കളായി വാഴും. ദൃഷ്ടാന്തം, ക്രിസ്തു താഴെ പ്രസ്താവിക്കും പ്രകാരം പറഞ്ഞിരിക്കുന്നു. മനുഷ്യപുത്രന്റെ വരവില്‍ വിശ്വാസം കണ്ടെത്തുമോ? അതായത് മേല്‍പ്രകാരം അറിവു കൊണ്ടു തന്നെ കണ്ട് പ്രവൃത്തി തന്നെക്കൊണ്ടു ചെയ്തു,
അനുഭവം തന്നില്‍ വരുത്തി വിശ്വാസം തന്നില്‍ നിന്നെടുത്തു തനിക്കു തന്നെ കാണാറാകും. ഈ വിധം മനുഷ്യപുത്രന്റെ വരവില്‍ വിശ്വാസം കണ്ടെത്തുമോ എന്നാണു ചോദ്യം. ഈ ജ്ഞാനം തന്നില്‍ കണ്ടതുകൊണ്ടാണ് തന്നെ വച്ചു തനിക്കു ചോദിപ്പാന്‍ കഴിഞ്ഞത്. ഇതു പോലെ തന്നെ മര്ത്യരില് കണ്ടെത്തുമോ. അവിശ്വാസം കൊണ്ടു വിശ്വാസം കണ്ടെത്തുമോ എന്നുള്ള സംശയത്താലാണ് ചോദ്യത്തിനു കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: