കൊച്ചി: ഹൈദരാബാദില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ രാജ്യവ്യാപകമായി പ്രതിഷേധിച്ചവര്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന ദളിത് പീഡനത്തില്‍ പ്രതിഷേധിക്കാത്തത് ഇരട്ടത്താപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്. ഹൈദരാബാദ് സംഭവം മോദിക്കെതിരെ പ്രചാരണ ആയുധമാക്കിയ ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും ഇപ്പോള്‍ മൗനത്തിലാണ്. ഇവരുടെ കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യമാണ് ഇതിനു കാരണം. ഇടതുപക്ഷത്തിന്റെ ദളിത് വിരുദ്ധ നിലപാടുകള്‍ക്ക് ഉദാഹരണമാണ് ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം. സംഭവത്തിന് കാരണക്കാരായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ഇവര്‍ക്ക് അനുകൂലമായ നിലപാടെടുത്ത് അദ്ധ്യാപകരെ സസ്പെന്റ് ചെയ്യുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: