Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എസ്എഫ്‌ഐയുടെ ദളിത് വിരോധം; സിപിഎമ്മിന്റേയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 11:02 pm IST
in Vicharam

ആന്ധ്രയില്‍ ദളിതനെന്ന് പറയപ്പെടുന്ന ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് കേന്ദ്രസര്‍ക്കാരിനെ പഴിചാരി പ്രക്ഷോഭം സംഘടിപ്പിക്കുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്‌ഐയുടെ പീഡനം കാരണം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് ജനങ്ങളെ നടുക്കിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ കോളേജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ അടക്കമുള്ള എസ്എഫ്‌ഐ നേതാക്കളുടെ പേരുകളും അവള്‍ക്ക് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമുണ്ട്. പാവങ്ങളുടെ പാര്‍ട്ടി, അധഃകൃതരെ സംരക്ഷിക്കുന്ന പാര്‍ട്ടി എന്നൊക്കെയുള്ള മുഖംമൂടി അണിഞ്ഞ സിപിഎം വിദ്യാര്‍ത്ഥി സംഘടന വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്തുന്ന പോസ്റ്ററുകളും പതിച്ചു. ഈ ക്രൂരതയുടെ കൂട്ടത്തില്‍ പെണ്‍കുട്ടിയുടെ വിവാഹവും എസ്എഫ്‌ഐ അക്രമികള്‍ മുടക്കി. ദളിതര്‍ ഇനിയും അവരുടെ ദയനീയാവസ്ഥയില്‍ നിന്നും കരകയറിയിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പലും അദ്ധ്യാപകരും പെണ്‍കുട്ടിക്കെതിരെ തട്ടിക്കയറിയത് തെളിയിക്കുന്നു.

എസ്എഫ്‌ഐ ഇന്ന് ഒരു വൈറസായി ക്യാമ്പസുകളെ ബാധിച്ചിരിക്കുന്നു. സംഘടനാബലത്തില്‍ നിയമം കയ്യിലെടുക്കുകയും ഹീനമായ ദളിത് പീഡനം നടത്തുകയും ചെയ്യുന്ന എസ്എഫ്‌ഐ നേതാക്കളുടെ പാദസേവകരായി പല പ്രിന്‍സിപ്പല്‍മാരും അധഃപതിച്ചിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്‌മയും കേരളമെന്ന ഭ്രാന്താലയത്തില്‍നിന്ന് അപ്രത്യക്ഷമായെങ്കിലും ദളിതര്‍ അധഃകൃതരും സാമൂഹ്യപദവിയ്‌ക്കര്‍ഹതയില്ലാത്തവരുമാണ് എന്നുള്ള ധാരണയാണ് പുരോഗമന സംഘടനയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും അവരുടെ യുവജന സംഘടനകള്‍ക്കുമുള്ളത്. സമത്വചിന്ത ഇനിയും അവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതിന്റെ രക്തസാക്ഷിയാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ആര്‍എല്‍വിയിലെ ദളിത് പെണ്‍കുട്ടി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തിലേക്കുതന്നെയാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തിന് കാരണം അവരുടെ ജനിതക തകരാറാണെന്ന് പറഞ്ഞത് ഒരു അപ്രിയസത്യം തന്നെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിനെ ബൂര്‍ഷ്വാ ഗുരുവെന്നും ബിഷപ്പുമാരെ പിണറായി ഭാഷയില്‍ നികൃഷ്ട ജീവികള്‍ എന്നും വിളിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ജനരോഷം നേരിടുമ്പോള്‍ തെറ്റുപറ്റി എന്നുപറഞ്ഞ് തടിതപ്പുമ്പോഴും അവരുടെ മനഃസ്ഥിതിക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അവസരം കിട്ടുമ്പോഴൊക്കെ അത് വെളിപ്പെടും. ആര്‍എല്‍വി സംഭവം അടിവരയിടുന്നതും ഇതിനുതന്നെയാണ്.

ആര്‍എല്‍വിയിലെ എസ്എഫ്‌ഐ അക്രമം ഒറ്റപ്പെട്ടതല്ല. നയതന്ത്രതലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ടി.പി.ശ്രീനിവാസന്റെ കരണത്തടിച്ച എസ്എഫ്‌ഐയുടെ കൊടുംക്രൂരത കേരളം അടുത്തൊന്നും മറക്കാന്‍ പോകുന്നില്ല. ടി.പി.ശ്രീനിവാസനെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച സിപിഎം നേതാക്കള്‍ ദൃശ്യമാധ്യമങ്ങളില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ അടവുമാറ്റി സംഭവത്തെ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ ഇത് പിണറായിയെപ്പോലുള്ളവരുടെ അടവുനയമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കൊക്കെ അറിയാം. കുമ്മനം ചൂണ്ടിക്കാണിച്ചപോലെ കമ്മ്യൂണിസത്തിന്റെ ഉപജ്ഞാതാവായ കാറല്‍ മാര്‍ക്‌സും മരണക്കിടക്കയില്‍ കിടന്നുപറഞ്ഞത് തനിക്ക് തെറ്റുപറ്റിയെന്നും താന്‍ മാര്‍ക്‌സിസ്റ്റ് അല്ലെന്നും ആണല്ലൊ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനിതക തകരാര്‍!

യഥാര്‍ത്ഥ ദളിതര്‍ അര്‍ഹിക്കുന്ന ഒരു അവകാശവും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ നിഷേധിക്കുന്നില്ല. ബിജെപിയുടെ കാര്യമെടുത്താല്‍ നേതൃനിരയില്‍ വലിയൊരു വിഭാഗം ദളിതരുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ ജയിച്ചുകയറിയത് ബിജെപി സ്ഥാനാര്‍ത്ഥികളായാണ്. ഇതൊന്നും സഹിക്കാനാവാത്ത കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എങ്ങനെയെങ്കിലും ദളിതരെ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരാക്കാനാണ് ശ്രമിക്കുന്നത്.

ഇതിനിടയിലാണ് ഒരു പാവം ദളിത് പെണ്‍കുട്ടിയെ കടന്നാക്രമിച്ചതിലൂടെ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും തനിനിറം വെളിച്ചത്തായിരിക്കുന്നത്. ആര്‍എല്‍വിയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചിരുന്നെങ്കില്‍ എസ്എഫ്‌ഐ അക്രമികളെ ഒഴിവാക്കി കുറ്റം ബിജെപിയില്‍ ചുമത്താനും സിപിഎം മടിക്കില്ല. സത്യത്തോട് അത്രയ്‌ക്ക് വിരോധമുള്ളവരാണവര്‍. അധഃകൃതരുടെയും പാവങ്ങളുടെയും ദുര്‍ബലരുടെയും പാര്‍ട്ടി എന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, അവരെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനഃസ്ഥിതിയുമുണ്ടാവണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.