കൊച്ചി: ഐഎസ്ആര്‍ഒയിലെ ബഹിരാകശ വിഭാഗത്തിലെ വിശിഷ്ട പ്രഫസര്‍ പദവിയില്‍ നിന്നു നീക്കം ചെയ്തുവെന്നാരോപിച്ച് ജി. മാധവന്‍നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്റെതാണ് ഉത്തരവ്. ആരോപണം സംബന്ധിച്ച് കേരള ഹൈക്കോടതിയല്ല ഉത്തരവ് നല്‍കേണ്ടതെന്നു വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. കേരളത്തില്‍ വെച്ചു നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഹര്‍ജിക്കാരനെതിരെ നടപടികള്‍ സ്വീകരിച്ചത്. ഹര്‍ജിക്കാരന്‍ ബംഗളൂരു ഐഎസ്ആര്‍ഒയില്‍ ജോലി നോക്കിയിരുന്ന സമയത്തുണ്ടായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു നടപടി. ഇതിനെതിരായ ഹര്‍ജി കേരള ഹൈക്കോടതിക്കു പരിഗണിക്കാനാവില്ല. കോടതി വ്യക്തമാക്കി.
















