Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അങ്ങാടിപ്പുറം മേല്‍പ്പാലം; നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 12:00 pm IST
inMalappuram

അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയതോടെ പുതിയ വിവാദങ്ങളും തലപൊക്കുന്നു. പണി പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ വേണമെന്നിരിക്കെ, ഉദ്ഘാടനം നേരത്തെയാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതാക്കള്‍.

ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തന്നെ കൊണ്ടുവരാനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് 14ന് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് വിവാദങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയത്. കാരണം, ഇപ്പോഴത്തെ അവസ്ഥയില്‍ മാര്‍ച്ച് 14 ആകുമ്പോഴേക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കൊച്ചുകുട്ടികള്‍പോലും വിശ്വസിക്കില്ല. എന്നാല്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഓഫീസുമായി ബന്ധപ്പെട്ടോള്‍ കിട്ടിയ മറുപടി ഉദ്ഘാടന തീയതി സംബന്ധിച്ച് യാതൊരു തീരുമാനവും ആയില്ലെന്നാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് പാലം ഉദ്ഘാടനം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഉദ്ഘാടനം നടന്നില്ലെങ്കില്‍ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നേതാക്കള്‍ക്കറിയാം. കാരണം പെരിന്തല്‍മണ്ണ, മങ്കട നിയോജകമണ്ഡലങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് ഈ മേല്‍പ്പാലം. പേരിന് ഉദ്ഘാടനമെങ്കിലും നടത്തിയില്ലെങ്കില്‍ രണ്ട് മണ്ഡലം കൈവിട്ടുപോകാന്‍ സാധ്യത വളരെ കൂടുതലാണ്.

മണ്ഡലങ്ങളുടെ ഫലം നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്. ഇഴഞ്ഞ് നീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനം വന്‍ജനരോഷത്തിനാണ് വഴിതെളിച്ചത്. ഈ രോക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

കഴിഞ്ഞ പ്രാവശ്യം എല്‍ഡിഎഫും യുഡിഎഫും തുല്യനില പാലിച്ച പെരിന്തല്‍മണ്ണ നഗരസഭയില്‍ ഇത്തവണ യുഡിഎഫിന് വലിയ പരാജയമാണ് സംഭവിച്ചത്. ആകെയുള്ള 34 സീറ്റില്‍ യുഡിഎഫിന് നേടാനായത് വെറും 13 സീറ്റ് മാത്രം. അങ്ങാടിപ്പുറം പഞ്ചായത്തിലും സ്ഥിതി മറിച്ചായില്ല. കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത് ഭരിച്ച യുഡിഎഫ് ഇക്കുറി ഒറ്റസംഖ്യയില്‍ ഒതുങ്ങി.

മാത്രമല്ല ചരിത്രത്തില്‍ ആദ്യമായി ബിജെപി ഇവിടെ അക്കൗണ്ട് തുറക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയും മങ്കടയില്‍ ടി.എ.അഹമ്മദ് കബീറുമാണ് ഇപ്പോള്‍ എംഎല്‍എമാര്‍. മേല്‍പ്പാല ഉദ്ഘാടനം നടത്താനുള്ള അണിയറ നീക്കം രാഷ്‌ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ്.

ഇതെ രാഷ്‌ട്രീയ ലക്ഷ്യത്തിനായി ഇടതുപക്ഷം മേല്‍പ്പാല നിര്‍മ്മാണത്തിനെതിരെ നടത്തിയ സമരങ്ങള്‍ ജനങ്ങളെ വലച്ചിരുന്നു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ശ്വാശത പരിഹാരം മേല്‍പ്പാലമല്ല പകരം ഓരാടംപാലം- മാനത്ത്മംഗലം ബൈപാസ് മാത്രമാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്.

എന്നാല്‍ ഇത് ശുദ്ധഅസംബന്ധമാണെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. അങ്ങാടിപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള ദൂരം ഇപ്പോള്‍ വെറും മൂന്ന് കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്ന മാര്‍ഗം വളഞ്ഞ് മൂക്കില്‍ പിടിക്കുന്നത് പോലെയാണ്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുയെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമായതിനാല്‍ പൊതുജനങ്ങള്‍ പോലും ഈ നിര്‍ദ്ദേശം തള്ളിയെന്നതാണ് വാസ്തവം. അസാധാരണ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്തും ഉപരോധ സമരം ഉള്‍പ്പെടെയുള്ളവ നടത്തി എല്‍ഡിഎഫ് ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.