കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി മരുന്നു വേട്ട. എട്ട് കോടി രൂപ വില വരുന്ന ലഹരി മരുന്നുമായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സ്വദേശി ജൂഡ് മിഖായേലാണ് പിടിയിലായത്. ഏഴ് കോടി രൂപ വിലവരുന്ന ഹെറോയിനും ഒരു കോടി വിലമതിക്കുന്ന മെറ്റാഫോര്‍ഫിനുമാണ് പിടികൂടിയത്. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി മുഖേന ആഫ്രിക്കയിലേയ്‌ക്ക് ചെറുപൊതികളിലാക്കി അയയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കമ്മീഷണറേറ്റീവ് കംസ്റ്റസ് പ്രീവന്റീവ് വിഭാഗമാണ് മയക്കു മരുന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായയാളുടെ പേരും പൗരത്വവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇയാളുടെ കൈവശം രണ്ട് പാസ്‌പോര്‍ട്ടിലെയും വിലാസം പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതോടൊപ്പം കേരളത്തിലെ ഇവരുടെ കണ്ണികളെ കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്താലെ അറിയാന്‍ കഴിയുവെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
















