കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് സങ്കുല്‍ കായികമേള ഗവ.മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ജില്ലാ രക്ഷാധികാരി എം. മാധവന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയവിദ്യാനികേതന്‍ പഞ്ചാംഗ ശിക്ഷണത്തിന്റെ ഭാഗമായ കായികത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ആരോഗ്യമുള്ള ശരീരവും മനസും ആര്‍ജ്ജിക്കാന്‍ ശാരീരിക ക്ഷമത നേടിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മാര്‍ച്ച്പാസ്റ്റും ഘോഷ്‌വാദനവും കായികമേളയ്‌ക്ക് മാറ്റുകൂട്ടി. ഭാരതീയവിദ്യാനികേതന്‍ ജില്ലാസമിതിയംഗം കെ.ടി.ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. അമൃതഭാരതി കേന്ദ്രീയവിദ്യാലയം പ്രിന്‍സിപ്പാള്‍ എം.പ്രശാന്ത്, സി.പി.ജി.രാജഗോപാലന്‍, പി.എം. സജീവ്, മാതൃസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി അനിത, അനൂപ്, സങ്കുല്‍ മാതൃസമിതി പ്രസിഡന്റ് പി.അജിത എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് സങ്കുല്‍സംയോജക് പ്രതീഷ് പൈക്കാട്ട് സ്വാഗതവും കായികപ്രമുഖ് എം.കെ.ബാബു നന്ദിയും പറഞ്ഞു.
















