കോട്ടയം: തരിശുപാടശേഖരങ്ങളില് വന്‍ തീപിടുത്തം. കോട്ടയം നഗരത്തിന് സമീപം മൂലവട്ടത്ത് റെയില്‍വെ ലൈന്‍ സമീപമുള്ള പാടശേഖരത്ത് ഇന്നലെ വൈകിട്ട് മൂന്നോടെയാണ് തീപിടിച്ചത്.
ഏക്കറ് കണക്കിനുള്ള പാടശേഖമാണിത്.സമീപത്തെ അക്വേഷിയ കാടുകള്‍ക്ക് സമീപത്ത് നിന്നും തുടങ്ങിയ തീപിടുത്തം മണിക്കുറോളം നീണ്ടുനിന്നു.സമീപത്തായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതോടെ കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്സെത്തി വൈകുന്നേരം മുന്നിന് തുടങ്ങിയ തീയണയ്ക്കല്‍ പ്രവര്‍ത്തനം വൈകിട്ട് ആറര വരെ നീണ്ടുനിന്നു.രാവിലെ പുവന്തുരുത്ത് പ്ലാമൂടിന് സമീപമുള്ള പാടത്തിനും തിപിടിച്ചിരുന്നു.
കോട്ടയം ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ എസ് കെ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് സ്ഥലത്തും തീയണയ്ക്കല്‍ പ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: