കടുത്തുരുത്തി: കോട്ടയം മുതല്‍ വെള്ളൂര്‍വരെയുള്ള സ്ഥലങ്ങളിലെ റെയില്‍വേ സിഗ്നല്‍ ലൈറ്റുകള്‍ ലോക്കോ പൈലറ്റിന് കാണാവുന്ന വിധത്തിലല്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്നതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് അപാകതയുണ്ടെന്ന പരാതി ഉയര്‍ന്നത്. കുറുപ്പന്തറ റയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രാക്ക്മാറി കയറിവന്ന ലോക്കോ പൈലറ്റിന് സിഗ്നല്‍ സംവിധാനം കാണാന്‍ കഴിയാത്തതാണ് കാരണമെന്ന് പറയുന്നു.
ട്രാക്കില്‍ നിന്നും ദൂരെയുള്ള സിഗ്നല്‍ പോസ്റ്റുകള്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നില്ല എന്നതാണ് കാരണം. നിറുത്തിയിട്ടിരുന്ന ജനശതാബ്ദി ട്രെയിനില്‍നിന്നും ഹോണടിച്ചതിനാലാണ് അപകടം ഒഴിവായതെന്ന് പറയുന്നു.
















