തൃക്കാക്കര : സോളാര്‍ കേസ് അട്ടിമറിക്കുന്നതില്‍ തൃക്കാക്കര എംഎല്‍എ ബെന്നി ബെഹനാന്റെ പങ്ക് മാധ്യമങ്ങള്‍ വഴി പുറത്തുവന്ന സാഹചര്യത്തില്‍ ബെന്നി ബഹനാന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക് ബി.ജെ പി മാര്‍ച്ച് നടത്തി. ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് സോമന്‍ വാളവക്കാട്ടിന്റെ നേതൃത്വത്തില്‍ രാവിലെ 11 ന് കാക്കനാട് പൈപ്പ് ലൈന്‍ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംഎല്‍എയുടെ വസതിക്ക് നുറ് വാര അകലെ പോലീസ് തടഞ്ഞു.
മാര്‍ച്ച് ബിജെപി ജില്ലാ വൈസ്.പ്രസിഡന്റെ കെ പി രാജന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ബെന്നി ബെഹനാനെതിരെ കേസ് റജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തണമെന്ന് അദേഹം പറഞ്ഞു.
തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.സി അജയകുമാര്‍,അശോക് ബാബു, തൃക്കാക്കര മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ.ലാല്‍ നേതാക്കളായ ചന്ദ്,ഹരീഷ് കുമാര്‍,ഡി.വി കുറുപ്പ്,സജീവന്‍ കരുമാക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
















