മാടപ്പള്ളി: മാടപ്പള്ളി സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപനസമ്മേളനം 7ന് നടക്കും.
രാവിലെ 9.30ന് പതാക ഉയര്‍ത്തല്‍. കുട്ടികളുടെ കലാപരിപാടികള്‍, 1.30ന് സംഗീതക്കച്ചേരി. ഇന്ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.എഫ്.തോമസ് എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.
വിവിധ കലാപരിപാടികള്‍ 7ന് തിരുവാതിര, 7.30ന് നൃത്തനൃത്ത്യങ്ങള്‍ 8.30ന് ലഘുനാടകം, 9ന് ഗാനമേള എന്നി ഉണ്ടായിരിക്കുമെന്ന് ശതാബ്ദി ആഘോഷകമ്മിറ്റി പത്രസമ്മേളനത്തിലറിയിച്ചു. പത്രസമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ എന്‍.ജി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കെ.സുരേന്ദ്രനാഥ പണിക്കര്‍, പി.ആര്‍.ജയപ്രകാശ്, ടി.എസ്.ബാലചന്ദ്രന്‍, എം.കെ.ഗോപി, ടി.ജി.മുരളീധരന്‍ നായര്‍, വര്‍ഗീസ് പൂവത്താനം എന്നിവര്‍ പങ്കെടുത്തു.
















