Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രധാനമന്ത്രി ഇന്ന് നഗരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:19 am IST
inKozhikode

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നഗരത്തില്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. രാവിലെ 11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന മോദി അവിടെനിന്ന് വ്യോമസേനയുടെ തന്നെ ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തും. അവിടെനിന്ന് റോഡുമാര്‍ഗ്ഗം പരിപാടി നടക്കുന്ന സ്വപ്നനഗരിയില്‍ എത്തിച്ചേരും. ഏകദേശം ഒരു മണിക്കൂറാണ് പ്രധാനമന്ത്രി പരിപാടി നടക്കുന്ന വേദിയില്‍ ഉണ്ടാവുക. പരിപാടിക്ക് ശേഷം കാര്‍മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തും. അവിടെനിന്ന് വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് യാത്രയാകും. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റററിനെ മറ്റ് രണ്ട് ഹെലികോപ്റ്ററുകളും അനുഗമിക്കും.

പ്രത്യേക ക്ഷണിതാക്കള്‍ക്കും ആയുര്‍വേദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും മാത്രമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന വിഷന്‍ കോണ്‍ക്ലേവ് സമ്മേളനത്തിലേക്ക് പ്രവേശനമുള്ളത്. പൊതുജനങ്ങളെ സമ്മേളന നഗരിയിലേക്ക് കടത്തിവിടില്ല. റോഡില്‍ ബാരിക്കേഡും വടവും ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കും. ഔദ്യോഗിക വാഹനങ്ങള്‍ അല്ലാത്തവയൊന്നും ഈ സമയം റോഡിലൂടെ കടത്തിവിടില്ല. മിനിബൈപ്പാസ് റോഡും വയനാട് റോഡില്‍ എരഞ്ഞിപ്പാലം വരെയുള്ള ഭാഗവുമാണ് ഉച്ചവരെ പൂര്‍ണമായും അടച്ചിടുക. കരിപ്പൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്താന്‍ എന്തെങ്കിലും തടസ്സമുണ്ടാകുകയാണെങ്കില്‍ റോഡുമാര്‍ഗ്ഗം എത്തുന്നതിനുള്ള റൂട്ടും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആയിരത്തി മുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് സിറ്റിക്കുപുറമെ കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും സുരക്ഷയ്‌ക്കായി എത്തിയിട്ടുണ്ട്. റെയ്ഞ്ച് ഐജി എം. ആര്‍. അജിത്കുമാറിനാണ് സുരക്ഷാചുമതല. സിറ്റിപോലീസ് കമ്മീഷണര്‍ ഉമബെഹ്‌റ, ഡിസിപി സി.സാലി എന്നിവരും സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ആറ് എസ്പിമാരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെഎപി ഫോര്‍ കമാന്റന്റ് കെ.പി. ഫിലിപ്പിനാണ് ഹെലിപാഡിന്റെയും പരിസരത്തെയും സുരക്ഷാചുമതല. ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് എ.വി. ജോര്‍ജ്ജിനാണ് പരിപാടി നടക്കുന്ന സ്വപ്നനഗരിയുടെ വേദിയുടെയും പരിസരത്തെയും ചുമതല. പ്രധാനന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്റെ സുരക്ഷയ്‌ക്ക് നേതൃത്വം നല്‍കുന്നത് ക്രൈംബ്രാഞ്ച് എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. തൃശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ തോംസണ്‍ജോസ്, ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍കരീം എന്നിവര്‍ക്കാണ് സഞ്ചരിക്കുന്ന വഴിയുടെ സുരക്ഷാചുമതല. ട്രാഫിക് നോര്‍ത്ത് സോണ്‍ എസ്പി വിജയകുമാറിന് ഗസ്റ്റ്ഹൗസിന്റെ സുരക്ഷാചുമതലയും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വിശ്രമിക്കുന്നതിനായി ഗസ്റ്റ്ഹൗസിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമാകും ഗസ്റ്റ്ഹൗസില്‍ എത്തുക. 20 ഡിവൈഎസ്പിമാര്‍, 60 സിഐമാര്‍, 100 എസ്‌ഐമാര്‍, 1150 പോലീസുകാര്‍ എന്നിവരാണ് എസ്പിജിക്കുപുറമെ സുരക്ഷാസംഘത്തിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.