മട്ടാഞ്ചേരി: സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്റെ ജില്ലാ പൈതൃക മ്യൂസിയ പദ്ധതിയുടെ ആദ്യ മ്യൂസിയം കൊച്ചിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ടുകൊച്ചി ബാസ്റ്റന്‍ ബംഗ്ലാവിലൊരുക്കിയ എറണാകുളം ജില്ലാ പൈതൃക മ്യൂസിയമാണ് ഇന്നു വൈകിട്ട് 3ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത് തുറന്നു നല്‍കുക. സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജയിന്‍ കെ.വി. തോമസ്സ് എംപി, എംഎല്‍എ ഡൊമനിക്ക് പ്രസന്റേഷന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭാംഗങ്ങള്‍, വകുപ്പു മേധാവികള്‍ എന്നിവര്‍ സംസാരിക്കും
ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ടയായ ഇമ്മാനുവല്‍ കോട്ടയുടെ സ്ഥാനത്തുള്ള ബാസ്റ്റന്‍ ബംഗ്ലാവ് സ്വാതന്ത്ര്യത്തിന് ശേഷം സര്‍ക്കാര്‍ വകുപ്പ് മേധാവികളുടെ വാസസ്ഥലമായി മാറ്റുകയായിരുന്നു. പിന്നീട് ഇത് നവീകരിച്ചുവെങ്കിലും പല തവണമ്യൂസിയം ആശയവുമായി ഓട്ടേറെ പദ്ധതികളെത്തിച്ചെങ്കിലും അതെല്ലാം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ പൈതൃക മ്യൂസിയമാക്കി മാറ്റുകയായിരുന്നു.















