Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കപടമുദ്രാവാക്യങ്ങള്‍ തിരിച്ചറിയുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 09:52 pm IST
in Vicharam

മുന്നണി നേതാക്കളുടെ പ്രധാന യാത്രകളെക്കുറിച്ചും തികച്ചും വ്യത്യസ്തമായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയെക്കുറിച്ചും ഒരു വിലയിരുത്തല്‍ ആവശ്യമായി വന്നിരിക്കുന്നു. ആദ്യം നമുക്ക് പിണറായി വിജയന്‍ നയിക്കുന്ന സിപിഎമ്മിന്റെ നവകേരള മാര്‍ച്ച് തന്നെ എടുക്കാം. കേരളം കണ്ട ഏറ്റവും വലിയ പണക്കൊഴുപ്പിന്റെയും ഇവന്റ് മാനേജ്‌മെന്റിന്റെയും പ്രകടനങ്ങളാണ് നവകേരള മാര്‍ച്ചിന്റെ ഓരോ വേദികളിലും തെളിയുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് മുഖ്യമന്ത്രിപദത്തില്‍ കണ്ണുവെച്ച് പിണറായി നടത്തുന്ന ഈ യാത്രയിലെ മുദ്രാവാക്യം തീര്‍ത്തും നിരര്‍ത്ഥകവും വഞ്ചനാപരവുമാണ്.

”മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം’ ഇതാണ് സിപിഎം നവകേരള മാര്‍ച്ചില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. മതനിരപേക്ഷ പാര്‍ട്ടി എന്ന് പേരിനുപോലും പറയാന്‍ കൊള്ളാത്ത നിലവാരത്തിലേക്ക് താണ ആ പാര്‍ട്ടിയുടെ കാപട്യം തിരിച്ചറിയാന്‍ 1967 മുതലുള്ള അവരുടെ അവിശുദ്ധ സഖ്യം മാത്രം മതിയാവും. വര്‍ഗീയ കക്ഷി എന്നുപറഞ്ഞ് അതുവരെ ദേശീയ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയ മുസ്ലിംലീഗിനെ അധികാര സോപാനത്തിലേക്ക് ആനയിച്ച് മുസ്ലിം വര്‍ഗീയതക്ക് ജനാധിപത്യ മുഖംമൂടി അണിയിച്ചവരാണിവര്‍. അതിനുശേഷം തീവ്ര മുസ്ലിം രാഷ്‌ട്രീയ കക്ഷികളായ ഐഎന്‍എല്‍, പിഡിപി, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുമായി കൈകോര്‍ത്തു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു സിപിഎം. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും കാന്തപുരത്തിന്റെ അരിവാള്‍ സുന്നിയുമായിട്ടായിരുന്നു ഇത്തവണത്തെ കൂട്ടുകെട്ട്.

ഭാരതത്തില്‍ മതവിദ്വേഷം വളര്‍ത്താനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ആ സംഘടനയുടെ ആശിര്‍വാദത്തോടെ 1977 ല്‍ പിറവികൊണ്ട സിമി എന്ന ജിഹാദി സംഘടനയാണ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന അപകടകരമായ മുദ്രാവാക്യമുയര്‍ത്തിയത്. സിമിക്ക് ഒട്ടനവധി ഭാരതവിരുദ്ധ ഭീകര സംഘടനകളുമായുള്ള ബന്ധം കുപ്രസിദ്ധമാണ്. ഭാരതത്തിന്റെ മുജാഹിദ്ദീനുമായിട്ട് അവര്‍ക്ക് ബന്ധമുണ്ട്. ഐബിയും ഭാരതത്തിന്റെ കുറ്റാന്വേഷണ ഏജന്‍സിയായ ‘റോ’യും ഇത് സ്ഥിരീകരിച്ച് കോടതിയില്‍ മൊഴിനല്‍കിയിട്ടുണ്ട്.

1971 ല്‍ ബംഗ്ലാ വിമോചന സമരത്തില്‍ പങ്കെടുത്ത മുപ്പത് ലക്ഷം പേരെ കൊന്നൊടുക്കിയ, ചോരക്കറ പുരണ്ട ജമാഅത്തെ ഇസ്ലാമിയും ഭാരതത്തിലെ ഈ മൗദൂദിസ്റ്റുകളും തമ്മില്‍ ആശയപരമായി ഒരു വ്യത്യാസവുമില്ല.

ഇനി അവരുടെ അഴിമതി വിമുക്ത ഭരണം എന്ന വാഗ്ദാനം. 374 കോടി രൂപയുടെ ലാവ്‌ലിന്‍ അഴിമതിയുടെ നിഴലിലാണ് പിണറായി വിജയനിപ്പോഴും. ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍, വൈദ്യുത പദ്ധതികളുടെ നവീകരണവും അറ്റകുറ്റപ്പണിയും 100 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന സഖാവ് ഇ.ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചുകൊണ്ടാണ് അന്നത്തെ വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ കരിമ്പട്ടികയില്‍പ്പെട്ട ലാവ്‌ലിന്‍ കമ്പനിയുമായി കരാറുറപ്പിച്ചത്. ഈ കരാറിലൂടെ സര്‍ക്കാരിന് 400 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.

ലാവ്‌ലിന്‍ കേസില്‍ ധൃതിപിടിച്ച് വിചാരണ കൂടാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ശരിയായില്ല എന്നാണിപ്പോള്‍ ഹൈക്കോടതി പരമാര്‍ശമുണ്ടായിരിക്കുന്നത്. പിണറായി ഇപ്പോഴും കുറ്റവിമുക്തനല്ല, ഏത് സമയവും അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെടാം എന്ന് ചുരുക്കം. സിപിഎമ്മിലെ മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഇതുപോലെ അഴിമതിയില്‍ മുങ്ങിയ മറ്റൊരു നേതാവാണ്. ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനനവുമായി ബന്ധപ്പെട്ട് കോടികളുടെ കോഴ ആരോപണമാണ് കരീമിനെതിരെയുള്ളത്. മലബാര്‍ സിമെന്റ്‌സില്‍ നടന്ന 600 കോടി രൂപയുടെ അഴിമതിയിലും കരീമിന്റെ പേര് മുന്‍നിരയിലാണ്. ആദര്‍ശധീരനും സംശുദ്ധനുമെന്ന് വിശേഷിക്കപ്പെടുന്ന വി.എസ്.അച്യുതാനന്ദന്‍ പോലും മുഖ്യമന്ത്രിയായിരിക്കെ മകന്‍ അരുണ്‍ കുമാറിനെ വഴിവിട്ട് കയര്‍ ബോര്‍ഡ് എംഡിയാക്കി അവരോധിച്ച ചരിത്രമാണുള്ളത്. അവസരം കിട്ടിയാല്‍ അഴിമതി നടത്താനും ഖജനാവില്‍ കൈയിട്ട് വാരാനും യാതൊരു മനഃസാക്ഷിക്കുത്തും മടിയുമില്ലാത്ത ഈ വിപ്ലവ സൂരികളാണോ ഇനി അഴിമതി വിമുക്ത കേരളം സൃഷ്ടിക്കാന്‍ പോകുന്നത്?

നവകേരള മാര്‍ച്ചിന്റെ അവസാന മുദ്രാവാക്യം ‘വികസിത കേരളം’ എന്നാണ്. കേരള പിറവിക്കുശേഷം സംസ്ഥാനത്തുണ്ടായ ഓരോ വികസന നീക്കങ്ങള്‍ക്കും വഴിമുടക്കിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പ്രത്യേകിച്ച് സിപിഎം. കമ്പ്യൂട്ടറിനും കൊയ്‌ത്തു യന്ത്രത്തിനും ട്രാക്ടറിനും എന്നുവേണ്ട അവസാനം വിഴിഞ്ഞം തുറമുഖ പദ്ധതിക്കുപോലും അവര്‍ തുരങ്കം വെക്കാന്‍ ശ്രമിച്ചു.

ഇഎംഎസ് മുതല്‍ അച്യുതാനന്ദന്‍വരെ എത്രയോ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു. ഇടത് മന്ത്രിസഭയില്‍ സിപിഎമ്മോ സിപിഐയോ ആണ് മുഖ്യമന്ത്രി സ്ഥാനവും പ്രമുഖ വകുപ്പും അലങ്കരിച്ചത്. ദീര്‍ഘകാലം കേരളത്തിന്റെ അധികാരം കൈയാളാന്‍ അവസരം ലഭിച്ചിട്ടും ഇപ്പോഴും കേരളം തകര്‍ന്നെന്നും വീണ്ടെടുക്കണമെന്നും വിലപിക്കാന്‍ വിലാപയാത്ര നടത്താന്‍ സിപിഎമ്മിന് എന്തവകാശമാണുള്ളത്?ഇവര്‍ പറയുന്നത് ശരിയെങ്കില്‍, കേരളം എല്ലാരംഗത്തും പരിതാപകരമായ നിലയിലേക്ക് കൂപ്പ് കുത്തി എങ്കില്‍ ആ ഉത്തരവാദിത്വത്തില്‍നിന്ന്് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയുമോ? സാധാരണ ജനങ്ങളുടെ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നവകേരള മാര്‍ച്ചിലൂടെ പിണറായി വിജയന്‍ നല്‍കേണ്ടത്.

ഇനി ആദര്‍ശധീരനായ വി.എം.സുധീരന്റെ കേരള രക്ഷായാത്രയെക്കുറിച്ച് കേരളത്തിലെ ജനങ്ങളുടെ ക്ഷമ ഒന്നുകൊണ്ട് മാത്രമാണ് സുധീരന്റെ യാത്ര ഇപ്പോള്‍ കേരളത്തിലൂടെ സുഗമമായി കടന്നുപോകുന്നത്. കോണ്‍ഗ്രസുകാരില്‍നിന്നുള്ള രക്ഷയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ നാലുവര്‍ഷവും കേരളം ഭരിച്ച് മുടിച്ച് ഭരണ സിരാകേന്ദ്രത്തെപ്പോലും അവിഹിത ഇടപാടുകളുടെ കേന്ദ്രമാക്കി മാറ്റി അഴിമതിയില്‍ സര്‍വകാല റിക്കാര്‍ഡിട്ട കോണ്‍ഗ്രസുകാര്‍ അല്‍പ്പമെങ്കിലും അന്തസ്സും ആത്മാഭിമാനവുമുണ്ടെങ്കില്‍ കേരളരക്ഷായാത്ര അവസാനിപ്പിച്ച് രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടത്.

ബാര്‍കോഴ കേസില്‍ കെ.എം.മാണിയെയും കെ.ബാബുവിനെയും രക്ഷിക്കാന്‍ വാ തുറക്കാതെ മൗനം കുടിച്ച നേതാവാണ് വി.എം.സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും സരിത പുതിയ വെളിപ്പെടുത്തലുമായി വന്നപ്പോഴും ആദര്‍ശധീരന് പ്രതികരണമില്ല. വര്‍ഗീയതക്ക് എതിരാണ് പോലും കോണ്‍ഗ്രസുകാര്‍. മുസ്ലിം ലീഗിന്റെ എല്ലാ വര്‍ഗീയനിലപാടുകള്‍ക്കും അഴിമതിക്കും ഓശാന പാടുന്ന സുധീരന്റെ രാഷ്‌ട്രീയ സംശുദ്ധിയും മതേതരത്വവാദവും തികഞ്ഞ കാപട്യമാണ്.

പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിലെ മറ്റൊരു യാത്രികന്‍. കുടയും പിടിച്ചാണ് അദ്ദേഹത്തിന്റെ പുറപ്പാട്. ഐസ്‌ക്രീം പാര്‍ലര്‍ റെജീനമാരെ ഭയന്നാണൊ എന്നറിയില്ല. മതേതരത്വത്തിനും അസഹിഷ്ണുതയ്‌ക്കും വര്‍ഗീയതക്കുമെതിരെയാണ് യാത്ര എന്നാണ് പറയുന്നത്.

യോഗ മുസ്ലിം വിരുദ്ധമാണെന്നും നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിന് ഹറാമാണെന്നും പറയുന്ന പാര്‍ട്ടിയാണ് ലീഗ്. ഗംഗ എന്ന പേര് കേട്ടാല്‍ പോലും അവര്‍ക്ക് ഹാലിളകും. പക്ഷേ, മതേതര പാര്‍ട്ടിയാണത്രെ. മുസ്ലിംലീഗിന്റെ വര്‍ഗീയത എത്ര ഡിഗ്രി ഉണ്ടെന്നറിയാന്‍ അവര്‍ കയ്യാളുന്ന വിദ്യാഭ്യാസ വകുപ്പിലേക്ക് നേരെ പോയാല്‍ മതി. വകുപ്പില്‍ എല്ലാ ഉന്നത സ്ഥാനങ്ങളിലും മുസ്ലിം നാമധാരികള്‍ അരങ്ങ് വാഴുകയാണ്. മറ്റുള്ളവര്‍ക്ക് സ്ഥാനം പുറംപോക്കിലാണ്. അദ്ധ്യാപക നിയമനത്തിലും സ്‌കൂള്‍ അനുവദിക്കുന്നതിലും സമുദായ താല്‍പ്പര്യമാണ് മുഖ്യം.

മതേതര കക്ഷി എന്നവകാശപ്പെടുന്ന ഈ പാര്‍ട്ടി 1967 മുതല്‍ മാറി മാറി അധികാരത്തില്‍ പങ്കുപറ്റുന്നു. എന്നാല്‍, നാളിതുവരെ ഒരു മുസ്ലിം ഇതര മന്ത്രിയെ സംഭാവന ചെയ്യാനൊ ജനറല്‍ സീറ്റില്‍ ഒരു അമുസ്ലീമിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാനൊ തയ്യാറായിട്ടില്ല. മതനിരപേക്ഷതയുടെ ലേബല്‍ ഒട്ടിച്ച് തനി വര്‍ഗീയം കളിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് അവരുടെ ചെയ്തികളിലൂടെ പലതവണ കേരളം കണ്ടതാണ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ കബളിപ്പിക്കാന്‍ മതേതരത്വത്തിന്റെയും വികസനത്തിന്റെയും പൊയ്‌മുഖമണിഞ്ഞ് വരുന്ന കപടയാത്രകള്‍ ഇനിയുമേറെ. ഇവരുടെ തനിനിറമാണ് കേരള ജനത തിരിച്ചറിയേണ്ടത്. മുന്നണി ഭരണത്തില്‍നിന്നുള്ള മോചനമാണ് കേരള വികസനത്തിനുള്ള ഏക ഒറ്റമൂലി. ഇതിനായി പുതിയൊരു രാഷ്‌ട്രീയ ശക്തി ഉയരേണ്ടതുണ്ട്. ബിജെപി മുന്നോട്ടുവെക്കുന്ന മൂന്നാം ബദല്‍ ഈ നിലക്കാണ് പ്രസക്തമാകുന്നത്.

‘അന്നം, വെള്ളം, മണ്ണ് എല്ലാവര്‍ക്കും. വികസിത കേരളം എന്നതാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ മുദ്രാവാക്യം. അന്നം ഇതില്‍ പ്രധാനപ്പെട്ടത് തന്നെ. ഉപഭോക്തൃ സംസ്ഥാനമായി മാറിയ കേരളത്തില്‍ ഭക്ഷ്യോത്പാദനം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

നെല്‍കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷവുംകൊണ്ട് അഞ്ചരലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളാണ് അപ്രത്യക്ഷമായത്. കേരളം അതിവേഗം ഭക്ഷ്യക്ഷാമത്തിലേക്ക് നടന്നടുക്കുകയാണ്. വനവാസി മേഖലയില്‍ പട്ടിണി മരണങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വനംകയ്യേറ്റം പ്രോത്സാഹിക്കപ്പെടുകയും കയ്യേറ്റത്തിന് സാധുത നല്‍കുകയും ചെയ്യുന്നു.

കുടിവെള്ളം കേരളത്തിലെ മറ്റൊരു മുഖ്യവിഷയമാണിന്ന്. 40 ശതമാനം ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. മിക്ക നദികളും അരുവികളും കയ്യേറ്റത്തിനും മണല്‍ ഖനനത്തിനും മലിനീകരണത്തിനും വിധേയമായി നാശോന്മുഖമായി വറ്റിവരളുന്നു. സ്വന്തമായ ഭൂമി ഇന്ന് പലര്‍ക്കും അന്യമാണ്. ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ഒരു തുണ്ട് ഭൂമിക്കുവേണ്ടി കേഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതേസമയം, പ്രബലമായ ഒരു വിഭാഗം അനധികൃതമായി ഭൂമി കൈവശം വെച്ച് സുഖലോലുപതയില്‍ വാഴുന്നു. തോട്ടം മേഖലയുടെ ആനുകൂല്യം പോലും ദുരുപയോഗം ചെയ്ത് ഭൂമി ഭൂമാഫിയകള്‍ക്ക് മറിച്ച് വിറ്റ് വന്‍ ലാഭം കൊയ്യുന്നു.

തികഞ്ഞ സാമൂഹ്യ അസമത്വമാണ് ഭൂവിതരണത്തില്‍ നിലനില്‍ക്കുന്നത്. ഇതെല്ലാം കേരളത്തിലെ സാധാരണ ജനങ്ങളെ അപരിഹാര്യമാംവിധം ബാധിച്ച് തുടങ്ങിയിരിക്കുന്നു. അവരുടെ ദൈനംദിന കാര്യങ്ങള്‍ക്കുപോലും നിവൃത്തിയില്ലാതെ സാധ്യതകളും പ്രതീക്ഷകളുമില്ലാതെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതും നരകതുല്യവുമായിരിക്കുന്നു.

അനുദിനം പാര്‍ശ്വവത്കരിക്കപ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതിക്കാര്‍, ആദിവാസികള്‍ എന്നിവര്‍ ഇന്ന് കേരളത്തിന്റെ ദയനീയമുഖമാണ്. സര്‍ക്കാരിന്റെ സേവനവേതന ആനുകൂല്യങ്ങള്‍ പോലും അവരിലേക്കെത്തുന്നില്ല. ഭൂരിപക്ഷം വരുന്ന ജനതയെ ഈ വിധം പുറംപോക്കിലേക്ക് തള്ളിമാറ്റിയ നിലവിലെ രാഷ്‌ട്രീയ വ്യവസ്ഥിതി ഇനിയെങ്കിലും മാറിയെ തീരൂ. അതിനുള്ള ആഹ്വാനമാണ് വിമോചനയാത്ര. കേരളം ഉണരട്ടെ. ഒരു രാഷ്‌ട്രീയ മാറ്റത്തിനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.