Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മിത്രയിലൂടെ കാലം കുറിച്ചിട്ട അടയാളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 02:53 pm IST
inVaradyam

ആത്മപീഡനത്തിന്റെയും പരപീഡനത്തിന്റെയും ഇടയില്‍ മനസു കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരഭയസ്ഥാനമുണ്ട്. അതിലേക്കെത്തിപ്പെട്ടാല്‍ പിന്നെ മൂന്നുഭാവങ്ങളാണ്. തന്നില്‍ നിന്നു മാറി നിന്നു സമൂഹത്തെക്കുറിച്ചു ചിന്തിക്കുക, സമൂഹത്തിലേക്കിറങ്ങിച്ചെന്നു തന്നെ വീക്ഷിക്കുക, തന്നില്‍ നിന്നുകൊണ്ടു സ്വയം തിരിച്ചറിയുക.

ഈ മൂന്നുഭാവങ്ങളുടെയും വിസ്മയിപ്പിക്കുന്ന സമന്വയമാണ് പ്രൊഫ. ലതാ നായരുടെ മിത്ര എന്ന നോവല്‍. വിവാഹപൂര്‍വ്വ ജീവിതം, വിവാഹ ജീവിതം, വിവാഹാനന്തര ജീവിതം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് മിത്രയെ കാലം അടയാളപ്പെടുത്തുന്നത്. അവരുടെ മാനസീകപരിണാമത്തിനു ഹേതുവെന്നു കരുതാവുന്ന ഒരു തന്തുവിനെ കഥാരംഭം മുതല്‍ അവസാനം വരെ അന്തര്‍ലീനമാക്കി നിര്‍ത്തുന്നുണ്ട് ലതാനായര്‍. സ്വന്തം അമ്മയെക്കുറിച്ചുളള മിത്രയുടെ കാഴ്ചപ്പാടാണ് ഇത്.വാത്സല്യം വാരിച്ചൊരിഞ്ഞവര്‍ ഏറെയുണ്ട്. പക്ഷെ, അമ്മ അവള്‍ക്ക് ആരായിരുന്നു? മൂന്നാം അദ്ധ്യായത്തില്‍ ഇതിന്റെ ഉത്തരമുണ്ട്.

”മോള്‍ക്ക് മോള്‍ടെ അമ്മയെ കാണണോ? അമ്മയുടെ അടുത്ത് പോകണോ?” കൈപിടിച്ച് അവളപ്പോള്‍ പറയും.”വേണ്ട എനിക്കീ അമ്മയെ മതി, ആ അമ്മ വേണ്ട.” അവളുടെ മനസ്സു തിരിച്ചറിയാന്‍ കഴിയാത്ത അമ്മയെ അവള്‍ രണ്ടു വയസ്സുളളപ്പോള്‍ തന്നെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഭര്‍തൃമതിയായതോടെ ജീവിതത്തിന്റെ താളം തെറ്റി – അടിച്ചമര്‍ത്തപ്പെട്ട ആത്മാഭിമാനം വിശ്വരൂപമെടുത്തു പുറത്തുവന്നപ്പോള്‍ മനസിന്റെ സമനിലയും.

‘മൈത്രേയി’ സ്ഥാപിച്ച് മിത്ര സ്വയം ഒരഭയസ്ഥാനം കണ്ടെത്തി. അത് മറ്റു പലര്‍ക്കും അഭയസ്ഥാനമായി മാറുകയും ചെയ്തു. കണ്ണാടികൂട്ടില്‍ ഒരുക്കിവച്ച മനസായിരുന്നില്ല മുമ്പ് മിത്രയുടെത്.ഒരു കുറുഞ്ഞിപ്പൂച്ചയായിരുന്നു അത്. പിന്നീടെപ്പോഴോ ഷോകേസിലായി, ഹരിഭാസ്‌കറിനെ കാണുന്നതുവരെ. ചട്ടക്കൂടുകള്‍ തകര്‍ത്ത് മിത്ര സുമിത്രയായും സുമിയായും മാറുമ്പോഴേക്ക് ജീവിതം വലിയൊരു ചോദ്യചിഹ്നമായിക്കഴിഞ്ഞിരുന്നു. മഞ്ഞയും ചുവപ്പും ഇഴകള്‍ ചേര്‍ത്തുപിണച്ച ചരടില്‍ അവരുടെ സര്‍വ്വമോഹങ്ങളും ചാലിച്ചുചേര്‍ത്തുകൊണ്ട് നോവല്‍ അവസാനിപ്പിക്കുകയാണ് ലതാ നായര്‍.

സമൂഹത്തിലേക്കിറങ്ങിച്ചെന്നു തന്നെ വീക്ഷിക്കുന്ന ഒരവസ്ഥയില്‍ നിന്ന് തന്നില്‍നിന്നുകൊണ്ടുസ്വയം വീക്ഷിക്കുന്ന അവസ്ഥയിലേക്കു മിത്രയെ എത്തിച്ചത് സ്‌നേഹയാണ.് ഒരു വലിയ രഹസ്യമായി സ്‌നേഹയെ നിലനിര്‍ത്താനുളള നോവലിസ്റ്റിന്റെ ശ്രമം പാളിയിട്ടുണ്ടെങ്കിലും മിത്രയെ വായനക്കാരിലേക്കെത്തിക്കുന്നതില്‍ സ്‌നേഹ വിജയിച്ചു. ആഴങ്ങളിലേക്കിറങ്ങിയുളള പഠനം, അതിചാരുതയാല്‍ വശീകരിക്കുന്ന ഭാഷ, അവതരണത്തിലെ മാസ്മരികത എന്നീ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ നോവല്‍. ശാന്തമായ നദിയായിവന്ന് മനസ്സിനെ പെരും കുത്താഴുക്കിലേക്കു തള്ളുന്ന മിത്ര സ്ത്രീമനസ്സിലെ അടക്കിപ്പിടിച്ച അഭിലാഷങ്ങളും അവ അട്ടിമറിക്കപ്പെടുന്നതും എങ്ങിനെയെന്ന് പ്രകടമാക്കുന്നു. അതിജീവനശേഷി ഒരുപക്ഷെ, മിത്രയെപ്പോലെ അപൂര്‍വ്വം പേര്‍ക്കുമാത്രമായിരിക്കും. ജീവിതാനുഭവങ്ങളുടെ പാഠഭാഗങ്ങള്‍ അടുക്കും ചിട്ടയും ചേര്‍ത്ത് കാലത്തിന്റെ കൈകളിലൂടെ തുന്നിക്കൂട്ടിയിരിക്കുന്ന മിത്ര മലയാള നോവല്‍ സാഹിത്യത്തില്‍ തനതു സ്ഥാനം അര്‍ഹിക്കുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

പുതിയ വാര്‍ത്തകള്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.