Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനമനസ്സുകള്‍ കീഴടക്കി ജനനായകന്റെ തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:19 pm IST
in Kannur

ഗണേഷ് മോഹന്‍

കണ്ണൂര്‍: ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചും സാധാരണക്കാരന്റെ ദുരിതങ്ങള്‍ക്ക് കാരണക്കാരായ ഇടത്-വലത് മുന്നണികളുടെ കൊള്ളരുതായ്‌മകള്‍ തുറന്നുകാട്ടിയും ജനമനസ്സുകളെ കീഴടക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . നിരവധി ചിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, രാഷ്‌ട്രത്തിനും ദേശീയതയ്‌ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജീവന്‍ബലികൊടുക്കേണ്ടിവന്ന നിരവധി ബലിദാനികളുടെ വീരസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന കണ്ണൂരിലെത്തിയ കുമ്മനം നയിക്കുന്ന വിമോചന യാത്രയ്‌ക്ക് ഇന്നലെ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കണ്ണൂരിന്റെ മണ്ണില്‍ മാറ്റത്തിന്റെ അലയൊലി വ്യക്തമാക്കുന്നതായിരുന്നു കുമ്മനത്തിന്റെ യാത്രയ്‌ക്ക് ഇന്നലെ ലഭിച്ച സ്വീകരണ പരിപാടികളിലെ ജനപങ്കാളിത്തം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വന്‍ സ്വീകാകര്യതയാണ് യാത്രയ്‌ക്ക് ഇന്നലെ ലഭിച്ചത്.

ബുധനാഴ്ച ഉപ്പളയിലെ സപ്തഭാഷാ ഭൂമിയില്‍ നിന്നും ആരംഭിച്ച യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ പയ്യന്നൂര്‍ അന്നൂരിലെ സ്വാമി ആനന്ദതീര്‍ത്ഥയുടെ സമാധി മണ്ഡപത്തില്‍ നേതാക്കളോടൊപ്പം പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കുമ്മനം യാത്ര ആരംഭിച്ചത്. രാവിലെ 11 മണിക്ക് കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയിലെത്തിയ ജാഥാനായകനെ നൂറുകണക്കിന് ബൈക്കുകളുടെയും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കരിമരുന്നു പ്രയോഗത്തിന്റെയും അകമ്പടിയോടെ വന്‍ ജനാവലി സ്വീകരണ വേദിയായ പിലാത്തറ ബസ്സ്റ്റാന്റിലേക്കാനയിച്ചു. തുടര്‍ന്ന് ജനനായകന്‍ കുമ്മനത്തിന്റെ പ്രസംഗം. കേരളത്തിലെവിടെ ചെന്നാലും ഇന്നു കേള്‍ക്കുന്നത് തൊഴിലില്ലാ, വെള്ളമില്ലാ തുടങ്ങിയ പരാതികളും ദുരിതങ്ങളും മാത്രം. ഈ അവസ്ഥ മാറണ്ടേ? വാണിജ്യ വ്യവസായ രംഗത്തെ മുരടിപ്പ് മാറിക്കിട്ടണ്ടേ? കുമ്മനം ചോദിച്ചു. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് ബിജെപിയെ കേരളത്തിന്റെ അധികാരത്തിലെത്തിക്കേണ്ട ആവശ്യകതയും ജനങ്ങളുമായി അദ്ദേഹം പങ്കുവെച്ചു.

കാര്‍ഷിക മേഖലയെ തകര്‍ത്തതിന് ഉത്തരവാദികളായ ഇടതരും വലതരും ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നതിലെ പൊള്ളത്തരം തുറന്നുകാട്ടിയ കുമ്മനം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗാട്ട് കരാറില്‍ ഒപ്പിട്ടതിന്റെ ദുരന്ത ഫലമാണ് കര്‍ഷകരിന്ന് അനുഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ കര്‍ഷരുടെ ഇന്നത്തെ ദുഃഖത്തിനും ദുരിതത്തിനും ഉത്തരവാദികള്‍ നാളിതുവരെ കേരളം മാറമാറി ഭരിച്ച ഇടതരും വലതരുമാണ്. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിലാത്തറയിലെ ആവേശ്വോജ്ജ്വല സ്വീകരണത്തിന് ശേഷം അവശരും ആലംബഹീനരുമായ 74ഓളം അന്തേവാസികള്‍ കഴിയുന്ന പിലാത്തറയിലെ ഹോപ്പ് റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെത്തിയ കുമ്മനം അന്തേവാസികളുമായി അവരുടെ വേദനകള്‍പങ്കുവെച്ചു. എല്ലാവര്‍ക്കും മധുരം നല്‍കിയും ബിജെപി മണ്ഡലം കമ്മറ്റിയുടെ വക അന്തേവാസികള്‍ക്കായി നല്‍കുന്ന പുതപ്പിന്റെ വിതരണവും നടത്തി. കൂടാതെ അന്തേവാസികളുടെ രണ്ടു ദിവസത്തെ ഭക്ഷണ ചെലവ് പൂര്‍ണ്ണമായും നല്‍കുകയും ചെയ്തു.

പിലാത്തറയില്‍ നിന്നും ഇരിക്കൂര്‍ മണ്ഡലത്തിലെ നടുവിലിലേക്ക് പുറപ്പെട്ട യാത്ര ദര്‍ശിക്കാന്‍ വഴി നീളെ നൂറുകണക്കിനാളുകള്‍ ജനനായകനെ കാണാനും ആശിര്‍വ്വദിക്കാനും നിലയുറപ്പിച്ചു. തളിപ്പറമ്പ് വഴി ഒടുവള്ളിയിലെത്തിയ യാത്രയെ 400ഓളം ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടുവില്‍ ടൗണിലൂടെ സ്വീകരണ വേദിയിലേക്കാനയിച്ചു. കര്‍ഷക ജനവിഭാഗം ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോര ജനത ഒന്നാകെ സ്വീകരണ പരിപാടിയിലേക്കൊഴുകിയെത്തി. നടുവില്‍ ടൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ ജനസഞ്ചയംകൊണ്ട് വീര്‍പ്പുമുട്ടി. മലയോരം ഇന്നോളം ദര്‍ശിക്കാത്ത പരിപാടിയായി സ്വീകരണ പരിപാടി മാറി. എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മദ്രാവാക്യങ്ങള്‍ ഉയര്‍ത്തി താന്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യങ്ങള്‍ സൗമ്യമായ ഭാഷയില്‍ ലാളിത്യത്തോടെ പറഞ്ഞുതുടങ്ങിയ കുമ്മനത്തിന്റെ ഓര വാക്കുകളും നിര്‍നിമേഷരായി കേട്ടുനിന്ന് ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി ജനനായകനുള്ള തങ്ങളുടെ പന്തുണ അറിയിച്ചു.

30 വര്‍ഷക്കാലത്തോളം സിപിഎം അംഗമായ അബ്രഹാം, ബ്രാഞ്ച് സെക്രട്ടറി വി.കെ.ഹരിദാസ് എന്നിവരെ കുമ്മനം ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 2014 ഡിസംബര്‍ 1ന് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആലക്കോട് ചീക്കാട്ടെ കെ.കെ.രാജന്റെ വീരപത്‌നി രജിത രാജന്‍ നിറകണ്ണുകളോടെ വേദിയിലെത്തി യാത്രാനായകനെ കണ്ടുവണങ്ങി.

മലയോരത്തെ ആവേശോജ്ജ്വല സ്വീകരണത്തിനുശേഷം തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലേക്ക് യാത്രയായ വിമോചന യാത്രയെ കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് അറിയപ്പെടുന്ന മലപ്പട്ടം സെന്ററില്‍വെച്ച് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മയ്യിലിലെ സ്വീകരണ വേദിയിലേക്കാനയിച്ചു. യാത്രാനായകനെ കാണാനും കാല്‍തൊട്ട് വന്ദിക്കാനും സെല്‍ഫിയെടുക്കാനും നൂറുകണക്കിന് യുവാക്കള്‍ കുമ്മനത്തിന് ചുറ്റും സ്വീകരണത്തിന് മുമ്പും ശേഷവും തടിച്ചുകൂടിയത് കുമ്മനത്തിന്റെ സ്വീകാര്യത വിളിച്ചോതുന്നതായി.

മയ്യിലിലെ പരിപാടിക്കുശേഷം അഴീക്കോട് മണ്ഡലത്തിലെ പുതിയ തെരുവിലും കണ്ണൂര്‍ മണ്ഡലത്തിലെ കണ്ണൂര്‍ നഗരത്തിലും ധര്‍മ്മടം മണ്ഡലത്തിലെ മമ്പറത്തും നടന്ന സ്വീകരണ പരിപാടിക്ക് ശേഷം രാത്രി വൈകി തലശ്ശേരിയില്‍ സമാപിച്ചു. കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമെന്നവകാശപ്പെടുകയും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വ്യാപകമായ കുപ്രചരണം നടത്തുകയും ചെയ്യുന്ന കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് ശക്തമായ താക്കീതും മറുപടികൂടിയായി മാറി ജില്ലയില്‍ യാത്രയ്‌ക്ക് ലഭിച്ച സ്വീകരണ പരിപാടികള്‍. യാത്രക്ക് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ലഭിച്ച വര്‍ദ്ധിച്ച ജനപിന്തുണ, കുപ്രചരണങ്ങള്‍ നടത്തിയും കബളിപ്പിച്ചും ഇനിയും ജനങ്ങളെ കൂടെ നിര്‍ത്താമെന്നും സംഘപരിവാര്‍ സംഘടനകളെ ഇല്ലാതാക്കാമെന്നുമുള്ള കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് വ്യാമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കേരള സമൂഹം ഉണര്‍ന്നുകഴിഞ്ഞു എന്നു തെളിയിക്കുന്നതായി.

വിവിധ സ്ഥലങ്ങളില്‍ യാത്രയ്‌ക്ക് ലഭിച്ച സ്വീകരണ പരിപാടികളില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.കെ.വേലായുധന്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണ മേനോന്‍, വി.കെ.സജീവന്‍, വി.വി.രാജന്‍, അഡ്വ.പി.സുധീര്‍ തുടങ്ങിയ നേതാക്കളും ജില്ലാ നേതാക്കളായ കെ.രഞ്ജിത്ത്, പി.സത്യപ്രകാശന്‍ മാസ്റ്റര്‍, കെ.കെ.വിനോദ്കുമാര്‍, ആനിയമ്മ രാജേന്ദ്രന്‍, വി.വി.ചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, പി.സംഗീത, കെ.രാധാകൃഷ്ണന്‍, ബിജു ഏളക്കുഴി, കെ.പി.അരുണ്‍കുമാര്‍, ടി.ബിജു എന്നിവര്‍ സംബന്ധിച്ചു.

പിലാത്തറയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ബിജെപി കല്ല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് മാങ്ങാട് വിജയന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ശങ്കരന്‍ കൈതപ്രം സ്വാഗതവും ടി.ശശിധരന്‍ നന്ദി പറഞ്ഞു.

നടുവിലില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.സി.മുരളീധരന്‍, പി.എസ്.ഗോപാലന്‍, കെ.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നടുവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നല്‍കുന്ന കസേരകള്‍ ചടങ്ങില്‍ കുമ്മനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസിന് കൈമാറി.

മയ്യിലില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.രാഘവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ബേബിസുനാഗര്‍ സ്വാഗതവും പി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ശ്രീധരന്‍ കാരാട്ട്, എ.പി.ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.

പുതിയ തെരുവില്‍ അഴീക്കല്‍ മണ്ഡലം പ്രസിഡണ്ട് അനീഷും കണ്ണൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജും അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.