Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലയോര മേഖല കുടിവെള്ള ക്ഷാമത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 10:39 pm IST
in Kottayam

പൊന്‍കുന്നം: വേനല്‍ ആരംഭിച്ചപ്പോഴെ മലയോര മേഖല കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലേക്ക്. വേനലിന്റെ ആരംഭഘട്ടത്തില്‍ തന്നെ ചിറക്കടവ്, കാഞ്ഞിരപ്പളളി, എലിക്കുളം പഞ്ചായത്തുകളില്‍ കുടിവെളള ക്ഷാമം രൂക്ഷമായി.

വാട്ടര്‍ അതോറിട്ടിയുടെ കരിമ്പുകയം കുടിവെളളപദ്ധതിയും, പഞ്ചായത്തുകളുടെ നിരവധി ചെറുകിട പദ്ധതികളും ഇവിടെയുണ്ടെങ്കിലും ഒരുതുളളി വെളളം കിട്ടാനില്ല.

കരിമ്പുകയം പദ്ധതി വിപുലീകരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ നിലവിലുള്ള പദ്ധതി എലിക്കുളം പഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. പണി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

2010ല്‍ അന്നത്തെ ജലവിഭവവകുപ്പുമന്ത്രി എന്‍.കെ.പ്രേമചന്ദ്രനാണ് വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം കൂരാലിയില്‍ നിര്‍വ്വഹിച്ചത്. ഇതിന്റെ പണികള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും അതോടെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എലിക്കുളം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുമെന്നുമാണ് ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞത്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്‍പത്, പത്ത്, പതിനൊന്ന് വാര്‍ഡുകളില്‍ താമസിക്കുന്ന ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാവാതെ വിഷമിക്കുകയാണ്.അരക്കോടിയില്‍പരം രൂപാ ജില്ലാ പഞ്ചയത്തില്‍ നിന്നും മുടക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ആരംഭിച്ച നാച്ചികോളനി – വട്ടകപ്പാറ കുടിവെള്ള പദ്ധതി പ്രദേശത്തെ 800 ലേറെ കുടുംബങ്ങള്‍ക്ക് എറെ ആശ്വാസമായിരുന്നു. എന്നാല്‍ മേഖലയിലെ കുടിവെള്ള വിതരണം നിലച്ചിട്ട് നാലു മാസത്തിലേറെയായി.

വാഴേപ്പറമ്പിലും, കൊടുവന്താനത്തുമായി നിര്‍മ്മിച്ച രണ്ട് കിണറുകളില്‍നിന്നുമാണ് കുടിവെള്ള വിതരണം. മെയിന്‍ റോഡില്‍ നിന്നും വളരെ ഉയരത്തിലുള്ള വട്ടകപ്പാറമല, നാച്ചികോളനി, കൊടുവന്താനം, വാഴേപറമ്പ്, പത്തേക്കര്‍, കല്ലുങ്കല്‍ കോളനി എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നത് രണ്ട് കിണറ്റില്‍ നിന്നുമാണ്. പദ്ധതിയുടെ ആരംഭകാലത്ത് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് പൊട്ടി ജലം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. കൂടാതെ മോട്ടോറുകള്‍ തകരാറിലായതും ജലവിതരണത്തിന് തടസമായി മാറി.

ഒരു വര്‍ഷം മുന്‍പ് രണ്ടര ലക്ഷം രൂപ മുടക്കി പൈപ്പ് ലൈനിന്റെയും മോട്ടോര്‍ പമ്പ് എന്നിവയുടെയും അറ്റകുറ്റപണികള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മൂന്നു മാസത്തെ വൈദ്യുതി ബില്ലുതന്നെ 24,000 രൂപയാണ് അടയ്‌ക്കേണ്ടത്. പമ്പ് ഓപ്പറേറ്റര്‍ക്കും ബില്‍ കലക്ടര്‍ക്കും മാസങ്ങളായി ശമ്പളം നല്‍കാത്തതു മൂലം ജോലിയില്‍ നിന്നും പിരിഞ്ഞുപാകുകയും ചെയ്തു. പൈപ്പ് ലൈനുകള്‍ മാറുന്നതിനും മോട്ടോര്‍ മാറ്റി സ്ഥാപിക്കുന്നതിനുമായി ലക്ഷങ്ങള്‍ മുടക്കിയാലെ കുടിവെള്ള വിതരണം സാധ്യമാകു.

രണ്ട് കിലോമീറ്റര്‍ ദൂരം തലയില്‍ ചുമന്നാണ് കുടിവെള്ളം വീടുകളിലെത്തിക്കുന്നതിന്. മൂന്ന് വാര്‍ഡുകളിലെ ജനപ്രതിനിധികളും ഗുണഭോക്താക്കളും ഉള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടിവെള്ള സൊസൈറ്റിയ്‌ക്ക് കീഴിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.

ത്രിതല പഞ്ചായത്തംഗങ്ങളും എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കനിഞ്ഞെങ്കില്‍ മാത്രമെ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.