ചങ്ങനാശേരി: കുടുംബകലഹം മുത്ത് അമ്മായിഅമ്മ മരുമക്കളെ കറിക്കത്തിക്കുവെട്ടി. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ളായിക്കാട്ടാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ളായിക്കാട്ട് സ്വാദേശിനിയായ രമണി(61)ക്കെതിരെ ചങ്ങനാശേരി പോലീസ് വധശ്രമത്തിന് കേസെടുത്തു. മരുമക്കളായ സൗമ്യ(30), ശരണ്യ(25) എന്നിവര്‍ക്കെതിരെ രമണിയെ കയ്യേറ്റം ചെയ്തതില്‍ കേസെടുത്തിട്ടുണ്ട്. പാചകവാതക സിലിണ്ടറിന്റെ ബുക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘടനത്തില്‍ കലാശിച്ചത്. സിലിണ്ടറുമായി ഏജന്‍സി വാഹനം എത്തിയപ്പോള്‍ രമണി ബുക്കു ചോദിച്ചു. കൊടുക്കാതിരുന്നതാണ് അനിഷ്ടസംഭവങ്ങള്‍ക്ക് കാരണം. ആദ്യം വെട്ടേറ്റത് സൗമ്യക്കാണ്. തടസ്സം പിടിക്കാനെത്തിയ ശരണ്യയ്‌ക്കും വെട്ടേല്‍ക്കുകയായിരുന്നു. ഇവരെ പെരുന്നയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പോലീസ് കേസെടുത്തു.
















