വെഞ്ഞാറമൂട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് സ്വീകരണം നല്‍കാന്‍ 501 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ സമ്മേളനം തോട്ടയ്‌ക്കാട് ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്‍ ചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. എസ്.ആര്‍. റജികുമാര്‍ (ചെയര്‍മാന്‍), കല്ലറ സതീശന്‍ (ജനറല്‍ കണ്‍വീനര്‍), കാഞ്ഞിരം പാറ സുരേഷ്, കല്ലറ സന്തോഷ്, കുറ്ററ അനില്‍കുമാര്‍, ശിവകുമാര്‍ (കണ്‍വീനര്‍മാര്‍), സി. മുരളീധരന്‍ കുറ്റിമൂട് (ഫൈനാന്‍സ് കണ്‍വീനര്‍), ചന്തുകല്ലറ, ഭരതന്നൂര്‍ വിജയന്‍, പുരുഷോത്തമന്‍ നായര്‍ (ഫൈനാന്‍സ് സബ് കണ്‍വീനര്‍മാര്‍), ആട്ടുകാല അശോകന്‍, പേരുമല ശ്രീകണ്ഠന്‍, വയ്യേറ്റ് മണി (പബ്ലിസിറ്റി കണ്‍വീനര്‍മാര്‍), ഭഗവതി കോണം രവി, മാമൂട് മധു, കാവറ സുജി, മുല്ലമംഗലം ഷാജി (സ്‌റ്റേജ് അറേഞ്ച്‌മെന്റ് കണ്‍വീനര്‍മാര്‍), രാജേന്ദ്രന്‍ കാണി ( ആദിവാസി മേഖല കണ്‍വീനര്‍) എന്നിവരാണ് സ്വാഗത സംഘം ഭാരവാഹികള്‍.















