പന്തക്കല്‍: പന്തക്കല്‍ നാഗത്താന്‍ കോട്ടക്ക് സമീപം സിപിഎം പ്രവര്‍ത്തകര്‍ ബോബെറിഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ രജീഷ് എന്ന ഉടാസ്, റിജില്‍ കാപ്പി എന്നീ സി.പി.എം. പ്രവര്‍ത്തകരാണ് ഇന്നലെ രാത്രി 12 മണിയോടെ ബൈക്കിലെത്തി ബോബെറിഞ്ഞത്. ശക്തമായ സ്‌ഫോടനം ജനങ്ങളെ ഭീതിയിലാക്കി. കുറച്ച് ദിവസങ്ങളായി പന്തക്കലിന്റെ പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ സ്‌ഫോടനം നടക്കാറുണ്ട്. അതിനു പിന്നിലും ഇതേ സംഘമാണെന്ന് സംശയിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഉടാസ് രജീഷ് ഉള്‍പ്പെട്ട സംഘം പന്തക്കലിലെ ബിജെപി പ്രവര്‍ത്തകനായ അര്‍ജ്ജുവിനെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച അര്‍ജ്ജുവിന്റെ മാതാവിനെയും സംഘം മര്‍ദ്ദിച്ചിരൂന്നു. അക്രമങ്ങള്‍ തുടര്‍കഥയാകുമ്പോഴും, ബന്ധപ്പെട്ട അധികാരികള്‍ നടപടികളെടുക്കാത്തതാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
















