ആര്‍ട്ടിക്കിള്‍ 25 മുതല്‍ ആര്‍ട്ടിക്കിള്‍ 29 വരെ മതങ്ങളുടെ അവകാശങ്ങളെപ്പറ്റിയാണ് പറയുന്നത്. ഓരോ മതത്തിന്റെയും വിശ്വാസത്തിന്റെ സംരക്ഷണം അതില്‍ പറയുന്നുണ്ട്. കോടതി പറയുമ്പോള്‍ മാറ്റാന്‍ ഉള്ളതാണോ ഈ നാട്ടിലെ ആചാരങ്ങള്‍. ഇനി കോടതി പറഞ്ഞാലും അടുത്ത സുപ്രഭാതത്തില്‍ ഈ ആചാരങ്ങള്‍ ഒക്കെ മാറ്റുമേന്നാണോ കോടതി കരുതുന്നത്. എങ്കില്‍ തെറ്റി.
നിതിന്‍ പ്രദീപ്
ചരിത്രപരമായി തുടരുന്ന വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ ദര്‍ശനം. അതിലെ മാറ്റങ്ങള്‍ ദേവപ്രശ്‌നത്തിലാണ് തിരുമാനിക്കേണ്ടതും. അത് മാത്രമേ വിശ്വാസികള്‍ അംഗിക്കരിക്കൂ. സര്‍ക്കാരും കോടതിയും ഭരണപരമായും നിയമപരമായും ഇടപ്പെടുന്നതാണ് കീഴ്‌വഴക്കം. അങ്ങനെയല്ല എങ്കില്‍ കന്യാസ്ത്രികളെ കല്യാണം കഴിക്കാനോ, ഗര്‍ഭപാത്രം ചുമന്നിട്ടും പ്രസവിക്കാനോ അവകാശം നിഷേധിക്കുന്നത്തിനെയും, മുസ്ലിം സഹോദരികളെ പള്ളികളില്‍ കയറ്റാത്തതിനെക്കുറിച്ചും ദയവുണ്ടാകണം.
സഞ്ജു ബാബു
















