കോഴിക്കോട്: ഇവിടെ അസഹിഷ്ണുതയില്ലെന്നും ഇവിടെയുള്ളത് സഹിഷ്ണുത മാത്രമാണെന്നും ചിത്രകാരന്‍ സുരേഷ്ബുദ്ധ. കോഴിക്കോട് കടപ്പുറത്ത് വിശ്വമാനവ സംഗമത്തിന്റെ ഭാഗമായി മണല്‍ശില്‍പം തീര്‍ത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലാകമാനം സന്ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താന്‍. സഹിഷ്ണുത മാത്രമാണ് തനിക്ക് കാണാനായത്. ഇവിടെ നടക്കുന്ന ചില കാട്ടിക്കൂട്ടലുകള്‍ ഇന്ത്യക്ക് പുറത്ത് എവിടെയെങ്കിലും ആയിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കാം സ്ഥിതി. അതുമാത്രം ചിന്തിച്ചാല്‍ തന്നെ ഇവിടെ സഹിഷ്ണുതയുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സഹിഷ്ണുതയെക്കുറിച്ചുള്ള നല്ല ചിന്തകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകൃതിയും മനുഷ്യനും അറിവും സൂര്യനുമെല്ലാം ചേര്‍ന്ന ശില്‍പമാണ് ഒരുമണിക്കൂര്‍ കൊണ്ട് സുരേഷ് ബുദ്ധ മണലില്‍ തീര്‍ത്തത്. ആത്മീയോത്കര്‍ഷത്തിലേക്ക് ഉയരാന്‍ ഉപനിഷത്തുക്കളാണ് നമ്മെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. എന്നാല്‍ ഇവിടെ ഉപനിഷത്തുക്കള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ്. ഈ സാഹചര്യം മാറണമെന്നാണ് ഈ ശില്‍പ്പത്തിലൂടെ സൂചിപ്പിക്കുന്നത്. തികച്ചും പോസിറ്റീവായ ചിന്തയാണ് നമുക്ക് വേണ്ടതെന്നും സുരേഷ് ബുദ്ധ കൂട്ടിച്ചേര്‍ത്തു.
















