Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗെയില്‍ പൈപ്പ് ലൈന്‍: സര്‍വ്വേ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 10:45 pm IST
inKannur

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കേരളത്തിലെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ എറണാകുളം ജില്ലയില്‍ കമ്മീഷന്‍ ചെയ്യുകയും 50 കിലോമീറ്ററോളം നീളത്തില്‍ പൈപ്പ്‌ലൈന്‍ ഇടുകയും 13 ഉപയോക്താക്കള്‍ക്ക് വാതക വിതരണം നടത്തുകയും ചെയ്ത്‌വരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഭൂവുപയോഗ അവകാശത്തിനുള്ള പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള രണ്ടാംഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. മുമ്പത്തെ അപേക്ഷിച്ച് കൂടുതല്‍ ജനപിന്തുണയോടെയാണ് രണ്ടാംഘട്ട നടപടികള്‍ പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. മലപ്പുറത്ത് ചിലയിടങ്ങളില്‍ നേരത്തെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കണ്ണൂരിലെ സര്‍വ്വെ നടപടികള്‍ അവസാനഘട്ടത്തിലാണ്.

അവശേഷിക്കുന്ന സ്ഥലങ്ങളില്‍ വൈകാതെ പ്രവൃത്തി ആരംഭിക്കും. സര്‍വ്വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ പൈപ്പ്‌ലൈന്‍ ഇടുന്നതിനായുള്ള ജോലികളും ഉടന്‍ തുടങ്ങും.

നാളെയുടെ ഇന്ധനമായ പ്രകൃതി വാതകത്തിന്റെ ലഭ്യതയും സാന്നിദ്ധ്യവും ഉറപ്പുവരുത്തുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ വര്‍ദ്ധിച്ച പൊതുജന സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതാനും ചിലരുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവെച്ച പദ്ധതി ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. കൂടുതല്‍ ജനപിന്തുണയോടെയാണ് പ്രകൃതിവാതകം മുന്നോട്ടുവെക്കുന്ന സാധ്യതകളും ഇവയുടെ സുരക്ഷയെ സംബന്ധിച്ച അവബോധവുമാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകാന്‍ കാരണം. കോഴിക്കോടെയും മലപ്പുറത്തെയും പൊതുജനങ്ങളുടെ സഹകരണത്തോടെ കൃത്യസമയത്ത് തന്നെ പദ്ധതി കേരളത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

വിദേശത്തുനിന്ന് കപ്പല്‍ മാര്‍ഗംകൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ എത്തുന്ന പ്രകൃതി വാതകം ദേശീയ വാതക ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യാ ലിമിറ്റഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 37000 കോടിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. ഇതിന്റെ അടിസ്ഥാനത്തില്‍ 2012ല്‍ ഗെയില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പുകള്‍ കാരണം 2013ല്‍ നിര്‍ത്തിവെച്ചു. 2015ല്‍ പദ്ധതി പുനരാരംഭിക്കുമ്പോള്‍ മുമ്പത്തെ അപേക്ഷിച്ച് പൊതുജനങ്ങളുടെ സമീപനത്തില്‍ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും പിന്തുണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നു. കൊച്ചിയില്‍ നിന്ന് കൂറ്റനാട് എത്തി കോയമ്പത്തൂര്‍ വഴി ബംഗലുരുവിലേക്കും കോഴിക്കോട് വഴി മംഗലാപുരത്തേക്കും നീളുന്ന പൈപ്പ് ലൈനിന്റെ 505 കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ പരിധിയില്‍ വരിക. ഇതില്‍ എറണാകുളത്തും തൃശൂരും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. കാസര്‍കോടും പാലക്കാടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ചെറിയ എതര്‍പ്പുകള്‍ നേരിട്ട കോഴിക്കോട് മലപ്പുറം ജില്ലകളിലും ഉടന്‍ തന്നെ മുന്നൊരുക്കുങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കൊച്ചി കൂറ്റനാട്-മംഗലൂരു-ബാംഗലൂരു പൈപ്പ്‌ലൈനിന്റെ (കെകെഎംപിബിഎല്‍) ആദ്യഘട്ടം രണ്ടുവര്‍ഷം മുന്‍പുതന്നെ എറണാകുളത്ത് പൂര്‍ത്തിയായിരുന്നു. 50 കിലോ മീറ്ററോളം ഭാരമുള്ള ഈ പൈപ്പ്‌ലൈന്‍ വഴി ഇപ്പോള്‍ 11 കമ്പനികള്‍ക്ക് ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി പ്രകൃതി വാതകം ലഭിക്കുന്നുണ്ട്. ഈ മാസംതന്നെ പുതിയ രണ്ടു കമ്പനികള്‍ക്കു കൂടി ഈ സേവനം ലഭിക്കും.

മലിനീകരണമുണ്ടാക്കാത്ത ഇന്ധനശ്രോതസ് എന്ന നിലയില്‍ ലോകം മുഴുവന്‍ പ്രകൃതിവാതകത്തെ അംഗീകരിക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ദൈനംദിന ഇടപെടലുകള്‍ നടത്തുന്ന ഒട്ടുമിക്ക മേഖലകളിലും പ്രകൃതി വാതകം ഉപയോഗിക്കാന്‍ സാധിക്കും.

പൈപ്പ് ലൈനിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉപയോഗാവകാശം മാത്രമാണ് ഗെയിലിന് ഉണ്ടാവുക. ഉടമസ്ഥാവകാശം സ്ഥലമുടമയ്‌ക്കുതന്നെ ആയിരിക്കും. അതേ സമയം എറ്റെടുക്കുന്ന സ്ഥലത്തിന് രണ്ടു തരത്തിലുള്ളനഷ്ടപരിപാരം ഗെയില്‍ നല്‍കും. സ്ഥലത്തിന്റെ ന്യായവിലയുടെ പകുതിയാണ് ഒന്ന്. സ്ഥലത്ത് നിലവിലുള്ള കൃഷിയുടെയും മരങ്ങളുടെയും നഷ്ടപരിഹാരമാണ് മറ്റൊന്ന്. അതതു ജില്ലകളിലെ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരായിരിക്കും സ്ഥലമുടമകളുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാര തുക നിശ്ചയിക്കുക. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുവാനുള്ള ഗെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് മാനേജര്‍ ജ്യോതികുമാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.