കൊച്ചി: ലാവ്ലിന് കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ കൊടുത്ത ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി. ഉബൈദാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലാവ്ലിന് കേസില്‍ നിലവിലുള്ള ഹര്‍ജികളില്‍ വാദം വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ടി. അസഫലി ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്.
കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ വെറുതെവിട്ട തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മാധ്യമപ്രവര്ത്തകന് ടി.പി. നന്ദകുമാര്‍, എ. ഷാജഹാന്, സിബിഐ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേസിലെ പ്രതികളായ എസ്എന്‍സി ലാവ്ലിന് കമ്പനി, കരാറിലേര്‍പ്പെട്ടപ്പോള്‍ കമ്പനി വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രിന്റല് എന്നിവര്‍ക്ക് നോട്ടീസയച്ചിരുന്നെങ്കിലും അവര്‍ കൈപ്പറ്റിയിരുന്നില്ല. നാല് ജഡ്ജിമാര്‍ ഒഴിവാക്കിയ മൂന്ന് ഹര്‍ജികളും പിന്നീട് ജസ്റ്റിസ് കെ. രാമകൃഷ്ണനാണ് പരിഗണനയ്ക്കെടുത്ത് എതിര് കക്ഷികള്‍ക്ക് നോട്ടീസ് കൊടുത്തത്. എന്നാല്‍ പിന്നീട് സര്‍വീസ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ്യൂനടപടിയൊന്നും ഉണ്ടായില്ല. ഇക്കാര്യം അസഫലി ഹര്‍ജിയില്‍ ചുണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: