സോള്‍: ദക്ഷിണ കൊറിയയുടെ ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനം പറന്നു. ബി-52 എന്ന ബോംബര്‍ വിമാനമാണ് പറന്നത്. ഉത്തരകൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നീക്കം.
ദക്ഷിണ കൊറിയയ്‌ക്ക് സുരക്ഷ നല്‍കാനാണെന്നാണ് അമേരിക്കയുടെ പ്രതികരണം. ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തിനെതിരെ ലോക രാജ്യങ്ങള്‍ പ്രതിഷേധത്തിലാണ്. കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതയും രൂപപ്പെടുന്നുണ്ട്. ദക്ഷിണ കൊറിയന്‍ സേന അതിര്‍ത്തിയില്‍ ഉച്ചഭാഷിണികളിലൂടെ ഉത്തര കൊറിയയ്‌ക്കെതിരെ പ്രചാരണം നടത്തുകയാണ്.
ആണവശക്തിയാകാന്‍ ശ്രമിച്ച സദ്ദാംഹുസൈനും ലിബിയന്‍ എകാധിപതി മുവാമ്മര്‍ ഗദ്ദാഫിക്കും എന്തു സംഭവിച്ചുവെന്ന് ചോദിക്കുന്നതാണ് ദക്ഷിണ കൊറിയയുടെ ഉച്ചഭാഷിണി പ്രക്ഷേപണം. ഉത്തരകൊറിയന്‍ സേനയേയും അതിര്‍ത്തിഗ്രാമങ്ങളിലെ താമസക്കാരെയും ഉദ്ദേശിച്ചാണ് ദക്ഷീണകൊറിയയുടെ പ്രചാരണം.
സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
















