ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് വനിതാ ഡബിള്‍സ് കിരീടം ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ ജര്‍മനിയുടെ ആഞ്ജലീന കെര്‍ബര്‍-ആന്ദ്രിയ പെറ്റ്‌കോവിച്ച് ജോഡിയെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി, സ്‌കോര്‍: 7-5, 6-1. സഖ്യത്തിന്റെ തുടര്‍ച്ചയായ 26ാം ജയമാണിത്.
തുടരെ 25 ജയങ്ങളെന്ന ഇറ്റലിയുടെ സാറ ഇറാനി-റോബര്‍ട്ട വിന്‍സിയുടെ റെക്കോഡാണ് ഇന്തോ-സ്വിസ് ജോഡി മറികടന്നത്. 2012ല്‍ തുടരെ അഞ്ച് കിരീടങ്ങളാണ് ഇറ്റാലിയന്‍ ജോഡി നേടിയത്.
















