പെര്‍ത്ത്: മിക്‌സഡ് ഡബിള്‍സിലെ ടീം ടെന്നീസ് കിരീടം ഹോപ്മാന്‍ കപ്പ് പതിനേഴു വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയയ്‌ക്ക്. നിക്ക് കിര്‍ഗോയിസും ഡാരിയ ഗവ്രിലോവയുമാണ് ഉക്രൈനെ കീഴടക്കി ഓസ്‌ട്രേലിയയെ ചാമ്പ്യന്മാരാക്കിയത്.
വനിതാ സിംഗിള്‍സില്‍ ഗവ്രിലോവ തുടര്‍ച്ചയായ സെറ്റില്‍ എലീന സ്വിറ്റോലിനയെ കീഴടക്കി, സ്‌കോര്‍: 6-4,7-6. പുരുഷ സിംഗിള്‍സില്‍ കിര്‍ഗോയിസ് 6-3, 6-4ന് അലെക്‌സാണ്ടര്‍ ദൊള്‍ഗൊപൊലൊവിനെ തോല്‍പ്പിച്ചു. ഇതോടെ, മിക്‌സഡ് ഡബിള്‍സ് കളിക്കേണ്ടി വന്നില്ല. മാര്‍ക്ക് ഫിലിപ്പോസിസും യെലേന ഡോകിക്കുമടങ്ങിയ ഓസ്‌ട്രേലിയന്‍ ടീം 1999ലാണ് ഇതിനു മുന്‍പ് ഹോപ്മാന്‍ കപ്പ് നേടിയത്. അന്ന് സ്വീഡനെയാണ് ഓസീസ് മറികടന്നത്.
















