മാഹി: കഴിഞ്ഞ മാസം പള്ളൂര്‍ പോലീസ് നാല് ലക്ഷം രൂപയോളം വരുന്ന കുഴല്‍പണവുമായി പിടികൂടിവരെ പള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് നിമിഷങ്ങള്‍ക്കകം വിട്ടയച്ച സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മാഹി മേഖലാ കമ്മറ്റി പോണ്ടിച്ചേരി പോലീസ് ഉന്നതാധികാരികളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോളും ആവശ്യപ്പെട്ടു. യോഗത്തില്‍ മേഖാ പ്രസിഡണ്ട് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ ചാലക്കര, കൂലോത്ത് പവിത്രന്‍, കെ.ചന്ദ്രന്‍, കരിക്കുന്നുമ്മല്‍ സിനി, പി.സജിത്ത്, അഡ്വ.രജീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















