തൃക്കരിപ്പൂര്‍: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനിതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള വിമോചന യാത്രയുടെ ജില്ലാതല സമാപനം വിജയിപ്പിക്കാന്‍ തൃക്കരിപ്പൂരില്‍ സംഘാടക സമിതിരൂപികരിച്ചു.
20ന് തൃക്കരിപ്പൂരിലെത്തുന്ന യാത്രക്ക് ബസ് സ്റ്റാന്റ് പരിസരത്ത് വന്‍ സ്വികരണം നല്‍കും തൃക്കരിപ്പൂരില്‍ ചേര്‍ന്ന സംഘാടകസമിതി രുപികരണ യോഗം ബിജെപി ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു
മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.ചന്ദ്രന്‍. കെ.കുഞ്ഞിരാമന്‍, എം.ഭാസ്‌കരന്‍, മനോഹരന്‍ കുവാരത്ത്, യു.രാജന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.കുഞ്ഞിരാമന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, കെ.ആര്‍ ഹരികുമാര്‍-രക്ഷാധികാരികള്‍, ടി കുഞ്ഞിരാമന്‍ -ചെയര്‍മാന്‍, ടി രാധാകൃഷ്ണന്‍-ജനറല്‍ കണ്‍വിനര്‍, ടി.ഗംഗാധരന്‍, പി.വി.കരുണാകരന്‍, കെ.രമേശന്‍, എ.കെ.ച-ന്ദ്രന്‍- വൈസ് ചെര്‍മാന്‍മാര്‍, കെ.രാജന്‍-പബ്ലിസിറ്റി, ടി.വി.ഷിബിന്‍-മീഡിയ, മനോഹരന്‍ കുവാരത്ത്-സാമ്പത്തികം, ടി.ടി.സാഗര്‍-സോഷ്യല്‍മിഡിയ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
















