വാഷിങ്ടണ്‍ : പത്താന്‍കോട്ട് വ്യോമസേനാ ആസ്ഥാനത്തേയ്‌ക്ക് ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിലേതു പോലെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഭീകരരെ സംരക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടു.
പൊതു ചര്‍ച്ചകളിലും സ്വകാര്യ ചര്‍ച്ചകളിലും പാക്കിസ്ഥാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള സമയം ഇതാണ്. തീവ്രവാദ ശൃംഖലകള്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കുമെന്ന പാക്കിസ്ഥാന്റെ വാഗ്ദാനം ഉടന്‍ നടപ്പാക്കണമെന്നും അമെരിക്ക ആവശ്യപ്പെട്ടു.
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരാണെന്ന റിപ്പോര്‍ട്ട് ഭാരത രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടതിനു പിന്നാലെയാണ് അമേരിക്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങളില്‍ അമേരിക്ക സംതൃപ്തി രേഖപ്പെടുത്തി.
















