കായംകുളം: സ്കൂള്‍ തലത്തില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ മാന്നാര്‍ നായര്‍സമാജം എച്ച്എസ്എസ് 139 പോയിന്റോടെ മുന്നേറ്റം തുടരുന്നു.
80 പോയിന്റോടെ എസ്എന്‍എച്ച്എസ്എസ് ശ്രീകണ്ഠേശ്വരമാണ് രണ്ടാം സ്ഥാനത്ത്. എച്ച്എസ് വിഭാഗത്തില്‍ ചേര്‍ത്തല ഗവ.ഗേള്‍സ് എച്ച്എസ്എസ് 81 പോയിന്റോടെ ഒന്നാമതും 63 പോയിന്റു നേടി വിവിഎച്ച്എസ്എസ് താമരക്കുളം രണ്ടാം സ്ഥാനത്തുമാണ്. യുപി വിഭാഗത്തില്‍ ചേര്‍ത്തല ഗവ.ഗേള്‍സ് എച്ച്എസ്എസ് 45 പോയിന്റോടെ ഒന്നാമതും 39 പോയിന്റോടെ കൈനകരി ഹോളി ഫാമിലി ജിഎച്ച്എസ്എസും രണ്ടാം സ്ഥാനത്തുമെത്തി. എച്ച്എസ് സംസ്കൃതം തുറവൂര്‍ ടിഡി എച്ച്എസ്എസും 35 പോയിന്റോടെ ഒന്നാമതും മാന്നാര്‍ കുട്ടംപേരൂര്‍ എസ്കെവി എച്ച്എസ്എസ് 30 പോയിന്റോടെ രണ്ടാം സ്ഥാനത്തുമെത്തി. യുപി വിഭാഗം സംസ്കൃതം മണ്ണാറശാല യുപിസ്കൂള്‍ 60 പോയിന്റോടെ ഒന്നാം സ്ഥാനത്തും എസ്എന്‍വി യുപിസ്കൂള്‍ തുരുത്തിമേല്‍, ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂള്‍ എന്നിവര്‍ 35 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുമാണ്.
ഹൈസ്കൂള്‍ അറബി വിഭാഗത്തില്‍ മണ്ണഞ്ചേരി ഗവ.ഹൈസ്കൂള്‍ 61 പോയിന്റ് നേടി ഒന്നാമതും 43 പോയിന്റോടെ നൂറനാട് സിബിഎം എച്ച്എസ് രണ്ടാമതുമെത്തി. യുപി അറബി 25 പോയിന്റോടെ പാണാവള്ളി എസ്എന്ഡിഎസ്വൈ യുപി സ്കൂള്‍ ഒന്നാമതും 23 പോയിന്റു നേടി ടിഎംവിഎം ഹൈസ്കൂള്‍ വെട്ടിയാര്‍ രണ്ടാമതുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: