കൊച്ചി: മൈസൂരില്‍ നടക്കുന്ന 66-ാമത് ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കെഎസ്ഇബി താരങ്ങളായ ജീന പി.എസ്. വനിതാ ടീമിനെയും ആല്‍ബിന്‍ ബേബി പുരുഷ ടീമിനെയും നയിക്കും. കണ്ണുരിലും തിരുവനന്തപുരത്തുമായി നടത്തിയ 21 ദിവസം നീണ്ട ക്യാമ്പില്‍ നിന്നാണ് താരങ്ങളെ തെരഞ്ഞെടുത്തത്. നാളെ മുതല്‍ 16 വരെ മൈസൂര്‍ ചാമുണ്ടി വിഹാര്‍ സ്റ്റേഡിയം കോംപ്ലക്‌സിലാണ് ചാമ്പ്യന്‍ഷിപ്പ്.
വനിത ടീം: ജീന പി.എസ്, സ്റ്റെഫി നിക്‌സണ്‍, അഞ്ജന പി.ജി, ഷില്‍ജി ജോര്‍ജ്ജ്, ഗ്രിമ മെര്‍ലിന്‍ ബേബി, നീനുമോള്‍ പി.എസ്, ആതിര. എം, സോനുമോള്‍ സോമന്‍, റേഹ ജിനേന്ദ്രന്‍, മിന്നു മറിയം ബേബി, അശ്വതി. എസ്, ചിപ്പി മാത്യു. ആന്റണി സ്റ്റീഫന്‍ (കോച്ച്), റിങ്കു ജോസഫ് (മാനേജര്‍).
പുരുഷ ടീം: എഡ്രിക് പെരേര, ബേസില്‍ ഫിലിപ്പ്, മനോജ്. ആര്‍, മോനിഷ് വില്‍സണ്‍, റോബിന്‍. എസ്, ആല്‍ബിന്‍ ബേബി, അശിന്‍ സേവ്യര്‍, ജീമോന്‍ ജോസ്, അഭിജിത് നാരായണന്‍, ജിഷ്ണു ജി. നായര്‍, അഖില്‍ എ.ആര്‍, അക്ഷയ് അശോക്. ദിമല്‍ സി മാത്യു (കോച്ച്), എം. ചന്ദ്രന്‍ (മാനേജര്‍).
















