Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗൃഹാതുരതയോടെ നീലമന സിസ്റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:05 am IST
inKollam

കൊട്ടാരക്കര: കലോത്സവം നടക്കുന്നത് കൊട്ടാരക്കരയിലാണങ്കിലും, നിരവധി ശിഷ്യസമ്പത്തുണ്ടായിട്ടും മുന്‍കലാതിലകങ്ങളുടെ ശിഷ്യരാരും കലോത്സവത്തിന് ഇല്ല. കാരണം മത്സരത്തിനായി ആരേയും പഠിപ്പിക്കുന്നില്ലെന്നും കലാ ഉപാസനയാണ് ലക്ഷ്യമെന്നും നൃത്തത്തിന്റെ പുത്തന്‍ചുവടുകള്‍ തേടി ഗവേഷണവും പരീക്ഷണവും നടത്തുന്ന നീലമന സിസ്റ്റേഴ്‌സ് പറയുന്നു. മത്സരങ്ങള്‍ കാണാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ജന്മനാട്ടില്‍ മത്സരം നടക്കുമ്പോള്‍ എത്തണമെന്നുണ്ടെങ്കിലും പാര്‍വ്വതീദേവിയെ കുറിച്ചുള്ള ഓംകാര രൂപിണി എന്ന നൃത്തശില്‍പത്തിന്റെ തിരക്കില്‍ ചൈന്നൈക്ക് പോകുന്നതിനാല്‍ എത്താന്‍ കഴിയില്ലന്ന് ദ്രൗപതി പറഞ്ഞു. ഉദ്ഘാടനത്തിന് തിരിതെളിയിക്കാന്‍ എത്തിയെങ്കിലും മത്സരങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. പുതിയ രൂപവും ഭാവവും നല്‍കിയാണ് ഇവര്‍ ഇപ്പോള്‍ രംഗത്ത് നൃത്തം അവതരിപ്പിക്കുന്നത്. ആധുനിക മന്ഥരമാരുടെ പിടിയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സ്ത്രീ സമൂഹത്തിന് കണ്ടുപഠിക്കാന്‍ രാമായണത്തിലെ സീതയുടെയും ഊര്‍മിളയുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതകഥ നൃത്തരൂപത്തില്‍ രംഗത്ത് അവതരിപ്പിച്ച് നീലമന സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഡോ.ദ്രൗപതിയും ഡോ.പത്മിനിയും ശ്രദ്ധേയരായിരുന്നു.

ആത്മനിവേദനം എന്നപേരില്‍ ഭരതനാട്യവും കുച്ചുപ്പുടിയും സമന്വയിപ്പിച്ചാണ് 45 മിനിട്ട് നീണ്ടുനില്‍ക്കുന്ന നൃത്തശില്‍പം രംഗത്തവതരിപ്പിക്കുന്നത്.’ഭരതനാട്യത്തിലൂടെ ദ്രൗപദിയാണ് സീതക്ക് ജീവന്‍ നല്‍കുന്നത്. കുച്ചുപ്പുടിയിലൂടെ ഊര്‍മ്മിളയെ പത്മിനിയും അവതരിപ്പിച്ചു. തുടര്‍ന്ന് സ്വാതിതിരുനാള്‍ കൃതിയെ ആസ്പദമാക്കി അനന്തപത്മനാഭനായ മഹാവിഷ്ണുവിന്റെ ഉത്ഭവം ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്തശില്‍പമായി അവതരിപ്പിച്ചു. ഓംകാരരൂപിണി ഫെബ്രുവരി 15ന് ചെന്നൈയില്‍ അരങ്ങേറും. കുട്ടിക്കാലത്ത് തന്നെ നൃത്തലോകത്തെക്ക് ചുവടുവച്ചതാണ് ഇരുവരും. സ്‌കൂള്‍ കലോത്സവങ്ങളിലും യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലുമൊക്കെ സ്ഥിരമായി കലാതിലക പട്ടം ഇവരെ തേടിയെത്തിയത് കലയോടുള്ള ഈ ഉപാസനയായിരുന്നു. പിന്നീട് ജീവിതവഴി തേടാന്‍ എംബിബിഎസ് വേണമെന്ന് ബന്ധുക്കള്‍ ഉപദേശിച്ചപ്പോള്‍ ഇരുവരും അവിടെയും മികച്ച വിജയം നേടി. പാരമ്പര്യത്തിന്റെ വൈദ്യപുണ്യം ഉണ്ടെങ്കിലും കലയുടെ വഴിയേ നടക്കാനാണ് രണ്ടുപേരും താത്പര്യം കാട്ടിയത്. ഡോക്ടറുടെ വേഷം അഴിച്ചുവച്ചുകൊണ്ട് കാലില്‍ ചിലങ്ക കെട്ടിയപ്പോള്‍ ആദ്യം എതിര്‍ത്തവരും അനുഗ്രഹിച്ചു. വിവാഹശേഷം തങ്ങളുടെ നൃത്തമോഹത്തേ പരിപോഷിപ്പിക്കുന്നവര്‍ തന്നെ ജീവിതയാത്രയില്‍ പങ്കാളികളായപ്പോള്‍ നൃത്തത്തേ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവര്‍ തീരുമാനിച്ചു. ഡോ.പ്രവീണ്‍ നമ്പൂതിരി ദ്രൗപദിക്കും ഡോ.കൃഷ്ണന്‍നമ്പൂതിരി പത്മിനിക്കും നൃത്തവേദികളിലേക്കുള്ള വഴികാട്ടികളാണിപ്പോള്‍. ദ്രൗപദിക്ക് ഭരതനാട്യത്തോടാണ് പ്രിയമെങ്കില്‍ കുച്ചുപ്പുടിയിലാണ് പത്മിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭരതനാട്യത്തില്‍ ലാസ്യവും താളവും എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട് ദ്രൗപതി. കുച്ചുപ്പുടിയോടൊപ്പം ഡയബറ്റോളജിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പത്മിനി.

തങ്ങളുടെ കഴിവുകള്‍ വരും തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നാട്യപ്രിയ എന്ന പേരില്‍ നൃത്തപരിശീലന കേന്ദ്രങ്ങള്‍ കൊട്ടാരക്കര, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കൊട്ടാരക്കര നീലമനഇല്ലത്ത് ഡോ.എന്‍.എന്‍.മുരളിയുടേയും യോഗവതിഅന്തര്‍ജനത്തിന്റേയും മക്കളാണിവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.