കണ്ണൂര്‍: ബിജെപി കണ്ണൂര്‍, മട്ടന്നൂര്‍, പേരാവൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് നടക്കും. കണ്ണൂര്‍ മണ്ഡലം കണ്വെന്ഷന് രാവിലെ 11 മണിക്ക് ഗുരുഭവനില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ദേശീയസമിതിയംഗം പി.കെ.പദ്മനാഭന്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേഷ് എന്നിവര്‍ പങ്കെടുക്കും.
പേരാവൂര്‍ നിയോജക മണ്ഡലം കണ്വെന്ഷന് രാവിലെ 11 മണിക്ക് ഇരിട്ടി മാരാര്‍ജി മന്ദിരത്തിലും മട്ടന്നൂര്‍ നിയോജക മണ്ഡലം കണ്വെന്ഷന് വൈകുന്നേരം 3 മണിക്ക് മട്ടന്നൂര്‍ ലക്ഷ്മി ഹാളിലും നടക്കും. കണ്‍വെന്‍ഷനുകള്‍ ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായി പി.എം.വേലായുധന്, ഗീതാ കുമാരി, സംസ്ഥാന സെക്രട്ടറി വി.എം.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ട മണ്ഡലം പ്രസിഡണ്ടുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: