കണ്ണൂര്‍: നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തില്‍ 5ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അഗ്നിബാധയില്‍ രണ്ട് കടകളാണ് കത്തിനശിച്ചത്. ജെഎസ്‌പോള്‍ ജംഗ്ഷനില്‍ അഴീക്കോട് സ്വദേശി സതീശന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി ബേക്കറി പൂര്‍ണ്ണമായും സമീപത്തെ കണ്ണൂര്‍ സ്വദേശി ഷാജുവിന്റെ ബെസ്റ്റോ ലഗേജിന്റെ മുകള്‍ നിലയുമാണ് കത്തി നിശിച്ചത്. വെള്ളിയാഴ്ച രാത്രി 12.10ഓടെയാണ് സംഭവം. ബേക്കറിയുടെ അടുക്കളഭാഗം ഒഴികെയുള്ള ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. മുകള്‍ നിലയില്‍ നിന്നാണ് ബാഗ് ഷോപ്പിന് തീപ്പടര്‍ന്നത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും 3 യൂണിറ്റും തലശ്ശേരിയില്‍ നിന്നും 1 യൂണിറ്റും അഗ്നിശമനസേനാ സംഘം എത്തി മണിക്കൂറുകള്‍ കഠിന പ്രയത്‌നം നടത്തിയാണ് തീയണച്ചത്.
















