Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

നിഷ്‌കാമ പ്രാര്‍ത്ഥനവേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:37 pm IST
in Travel

പരദൂഷണമോ, തന്റെ കേമത്തം പറയലോ, നാട്ടുവര്‍ത്തമാനങ്ങളോ, ക്ഷേത്രത്തിനുള്ളില്‍ ചെന്നാല്‍ ചെയ്യരുത്. സ്വയം, ഈശ്വരനാമങ്ങളോ കീര്‍ത്തനങ്ങളോ പാടിയില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരെ നിന്ദിക്കുക, പാപികളെന്ന് വിളിക്കുക, അവരുടെ കീര്‍ത്തനാലാപം കാരണം തന്റെ സുഹൃത്തുക്കളുമായ നര്‍മസല്ലാപത്തിന് ഭംഗം വരുത്തി എന്ന് ആക്രോശിക്കുക എന്ന തരത്തിലുള്ള ദുര്‍ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ പെടുത്തരുതേ എന്ന് നാരായണീയത്തില്‍ ഭട്ടപാദര്‍ പ്രാര്‍ത്ഥിച്ചിരിക്കുന്നു. ഇന്നു മാത്രമല്ല അന്നും ഇത്തരക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തം.

ഭക്തന്‍ ഒരിക്കലും തനിക്ക് പ്രത്യേകാവകാശം കിട്ടാന്‍ ആഗ്രഹിച്ചുകൂടാ. മറ്റുള്ളവരെ തിക്കിത്തിരക്കി, മാറ്റി നിര്‍ത്തി, അവിഹിതമായ മാര്‍ഗങ്ങളില്‍ കൂടി ഈശ്വരദര്‍ശനം നടത്തുന്നവര്‍, രജോഗുണക്കാരാണ്, ഈശ്വരനിന്ദയാണവര്‍ ചെയ്യുന്നത് എന്ന് അവര്‍ അറിയുന്നില്ല. അവരെ മാപ്പാക്കണേ എന്നേ ഭക്തന്‍ പ്രാര്‍ത്ഥിക്കൂ. ക്ഷേത്രാരാധനയുടെ ആദ്യഘട്ടങ്ങളില്‍ സകാമപ്രാര്‍ത്ഥന ആവുന്നതില്‍ തെറ്റു പറഞ്ഞുകൂടാ. പക്ഷെ ക്രമത്തില്‍ അത് നിഷ്‌കാമ പ്രാര്‍ത്ഥനയാവേണ്ടതാണ്. പ്രഹ്ലാദന്റെ കഥ ഇവിടെ പ്രസക്തമാണ് ഈ പരമഭക്തന്‍ ഭഗവാനെ, ഭക്തിയാകുന്ന കാശു മേടിച്ച് ഭുക്തിയാകുന്ന മദ്യം വില്‍ക്കുന്ന വര്‍ത്തകന്‍ (കച്ചവടക്കാരന്‍) ആയി കരുതാന്‍ ഇഷ്ടപ്പെടില്ല. ലോകത്തില്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മോക്ഷാനുഭൂതികൊടുത്ത്, അവസാനമേ തനിക്ക് മോക്ഷം വേണ്ടൂ എന്നാണ് പ്രാര്‍ത്ഥിച്ചത്. ഇത് നമുക്ക് ഒരു പാഠമാണ്. ഈ ഭാവന ഉണ്ടെങ്കില്‍ ഭക്തന്‍ ഒരിക്കലും പ്രത്യേക ആനുകൂല്യങ്ങള്‍ ആഗ്രഹിക്കില്ല.

സാധാരണ പലരും ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം. ഭഗവാനെ അവിടുന്നതല്ലാതെ എനിക്ക് ഇനി വേറെ ഒരു ആശ്രയമില്ല്യേ. ഇതില്‍ അല്‍പ്പം പന്തികേടുള്ളത് പറയാം. ഇതുവരെ, പണം, പുത്രന്മാര്‍, ബലം, അധികാരം മുതലായവ തനിക്ക് ആശ്രമെന്നു കരുതി. അവ ഓരോന്നായി നഷ്ടം വന്നശേഷം ഇനി ആശ്രയം ബാക്കിയായി ഭഗവാനേ ഉള്ളൂ എന്ന ധ്വനിയുണ്ടതില്‍. യഥാര്‍ത്ഥമായി ചിന്തിച്ചാല്‍ ഭഗവാനല്ലാതെ മറ്റൊന്നും എനിക്ക് ആശ്രയമുണ്ടാവരുതേ എന്നാണ് യുക്തമായ പ്രാര്‍ത്ഥന. ഈശ്വരനോട് സ്വയം വരം ചോദിച്ച ഹിരണക്യകശിപു, രാവണന്‍, ഭസ്മാസുരന്‍ മുതലയാവരെല്ലാം പൊളിഞ്ഞ് പാളീസായി; ഒരു വരവും ചോദിക്കാത്ത പ്രഹ്ലാദന്‍, മുചുകുന്ദന്‍ സര്‍വസ്വവും നേടി. ഇതൊക്കെ അറിയാനാണ് അര്‍ത്ഥമറിഞ്ഞ് പുരാണാദികള്‍ പാരായണം ചെയ്യുന്നത്.

ക്ഷേത്രത്തില്‍ പോയി പരദൂഷണം പറയുക, പരദ്രോഹം ചെയ്യുക, പായസമുണ്ണുക, അല്‍പ്പം വല്ലതു കാണിക്ക-വഴിപാട് ചെയ്യുക, ഇതോടെ ക്ഷേത്രാരാധന അവസാനിച്ചു എന്ന തോന്നല്‍ വന്നതിന്റെ അപകടം ഇന്ന് പ്രത്യക്ഷത്തില്‍ കാണാം. ഇതിന്റെ പരിഹാരം ശകാരമല്ല, ആരാധകരെ ബോധവാന്മാരാക്കലാണ്. അതിന്നാവശ്യമായ ആസൂത്രിത പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ക്ഷേത്രഭരണാധികാരികള്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.