കണ്ണൂര്‍: ജില്ലയില്‍ വാസയോഗ്യമായ വീടുളളവരും എന്നാല്‍ ശുചിത്വ പൂര്‍ണമായ ടോയ്‌ലറ്റില്ലാത്തതുമായ പട്ടികജാതി കുടുംബങ്ങളില്‍ ടോയ്‌ലറ്റ് നിര്‍മ്മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ഇതിനകം ടോയ്‌ലറ്റ് ഗ്രാന്റ് ലഭിച്ചിട്ടുളളവര്‍ക്കോ, സര്‍ക്കാരിന്റെയോ, സര്‍ക്കാര്‍ ഏജന്‍സിയുടെയോ ഏതെങ്കിലും പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിച്ചിട്ടുളളവര്‍ക്കോ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. താല്‍പര്യമുളളവര്‍ ജാതി, വരുമാനം (പ്രതിവര്‍ഷം 45,000 രൂപയില്‍ താഴെ) വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍/മുനിസിപ്പാലിറ്റിയില്‍ നിന്നും ഇതിനകം ഒരു പദ്ധതിയിലും പെടുത്തി ടോയ്‌ലറ്റ് ഗ്രാന്റ് ലഭിച്ചിട്ടില്ല എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 6 ന് മുമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബന്ധപ്പെടാം.
















