കുന്നത്തൂര്‍: വിതരണത്തിലെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫീസര്‍ റദ്ദ് ചെയ്തു. കോണ്‍ഗ്രസ് പഞ്ചായത്ത് സമിതി ഭാരവാഹിയും പോരുവഴി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കമ്പലടി ജലീലിന്റെ എആര്‍ഡി 50 കടയുടെ ലൈസന്‍സാണ് റദ്ദാക്കിയത്. കരിഞ്ചന്തയിലേക്ക് സാധനങ്ങള്‍ ലോഡ് ചെയ്യുന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
















