കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2014 വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണം ഇന്ന് കണ്ണൂരില്‍ നടക്കും. 6 ഫെലോഷിപ്പുകളും 41 അവാര്‍ഡുകളും, 20 ഗുരുപൂജ പുരസ്‌കാരങ്ങളും, 15 യുവ പ്രതിഭാ പുരസ്‌കാരങ്ങളും, ഫോക്‌ലോര്‍ ഗ്രന്ഥ രചനയ്‌ക്കും, എം.എ ഫോക് ലോര്‍ റാങ്ക് ജേതാവിനും ഓരോ അവാര്‍ഡും വീതമാണ് നല്കുന്നത്. കേരളത്തിലെ 14 ജില്ലകളിലേയും നാടന്‍ കലാരൂപങ്ങളെയും ചരിത്രത്തിലാദ്യമായി 10 ഓളം ആദിവാസി കലാകാരന്‍മാരെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
വൈകുന്നേരം 5 മണിക്ക് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി കെ.സി.ജോസഫ് പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും. അക്കാദമി നിര്‍വ്വാഹക സമിതി അംഗം ഡോ.എന്‍.ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. സാംസ്‌കാരികവകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ് ആമുഖ ഭാഷണം ചെയ്യും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, സുരേഷ് കൂത്തുപറമ്പ്, പി.പി.ദാമോദരന്‍ മാസ്റ്റര്‍, ഒ.എം.കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്നു അവാര്‍ഡു ജേതാക്കള്‍ നേതൃത്വം നല്‍കുന്ന ചരടുകുത്തി കളി, കോല്‍ക്കളി, കളരിപ്പയറ്റ്, ചവിട്ടുനാടകം, ദഫ്മുട്ട്, നാടന്‍ പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികളും
ഉണ്ടായിരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, സെക്രട്ടറി എം.പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ഫോക്‌ലോര്‍ അക്കാദമിക്കു വേണ്ടി ഡോ.ഗീത.പി. കോറമംഗലം രചിച്ച തെയ്യത്തിലെ സാമൂഹ്യ വത്കരണവും സമയീകരണവും എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും.
















