ദോഹ: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനെതിരെ ഫ്രഞ്ച് ചാമ്പ്യന്മാര്‍ പാരീസ് സെന്റ് ജര്‍മന് ജയം. കരുത്തരുടെ പോരില്‍ 46ാം മിനിറ്റില്‍ ജീന്‍ കെവിന്‍ അഗസ്റ്റിന്റെ ഗോളില്‍ പിഎസ്ജിയുടെ ജയം. പുതുവത്സര-ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ലീഗ് മത്സരങ്ങളുടെ ഇടവേളയില്‍ ദോഹയിലായിരുന്നു മത്സരം.
















