Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലമുറകളെ പുഴ കടത്തിയ ഓര്‍മ്മകളുമായി ഏലിയാവൂരിലെ കടത്തുവള്ളം യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 11:04 pm IST
in Thiruvananthapuram

ശിവാകൈലാസ്

ആര്യനാട്: അഞ്ച് തലമുറകളെ സുരക്ഷിതമായി പുഴ കടത്തിയ ഓര്‍മ്മകളും പേറി ഏലിയാവൂരിലെ കടത്തുവള്ളം യാത്രയായി. തോണിപ്പാട്ടും തോണിക്കാരനും കടത്തുവള്ളവും ഇവിടുത്തുകാര്‍ക്ക് ഇനി ഓര്‍മ്മകള്‍ മാത്രം. മാസങ്ങള്‍ക്ക് മുന്‍പ് ഏലിയാവൂരില്‍ പുതിയ പാലം വന്നതോടെയാണ് നൂറ്റാണ്ടിന്റെ ചരിത്രം അവശേഷിപ്പിച്ച് കടത്തുവള്ളം കരയ്‌ക്ക് കയറ്റിയത്.

ഉഴമലയ്‌ക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ തോണി ലേലം ചെയ്യുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടു തവണ നടപടികള്‍ നടന്നെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതിനാല്‍ ലേലം ഉറപ്പിച്ചില്ല. കരയില്‍ കിടന്ന് ന

ഏലിയാവൂര്‍ പാലത്തിനരികില്‍ ലേലം ചെയ്യുവാന്‍ കെട്ടിയിട്ടിരിക്കുന്ന കടത്തുവള്ളം

ശിക്കുന്നതിലും നല്ലത് കിട്ടുന്ന വിലയ്‌ക്ക് വള്ളം ആര്‍ക്കെങ്കിലും വില്‍ക്കുക എന്നതാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ നിലപാട്.

ചരിത്ര ശേഷിപ്പെന്നോണം തോണിയെ കടവില്‍ തന്നെ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് ഏലിയാവൂരുകാര്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അതിന് സമ്മതം മൂളിയിട്ടില്ല. ഒരു കാലത്ത് നാട്ടുകാരുടെ പ്രധാന യാത്രാ മാര്‍ഗമായിരുന്നു കടത്തുവള്ളം. കനത്ത മഴയിലും കുത്തൊഴുക്കിലും സുരക്ഷിത യാത്ര ഒരുക്കിയ ഈ മുത്തച്ഛന്‍ തോണിയോട് നാട്ടുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളത്. ഒരു പതിറ്റാണ്ട് മുന്‍പു വരെ പൊതുമരാമത്ത് വകുപ്പ് മാസ ശമ്പളം നല്‍കി നിയമിച്ചിരുന്ന ആളായിരുന്നു കടത്തുകാരന്‍. എട്ട് വര്‍ഷം മുന്‍പ് കടത്തുവള്ളത്തിന്റെ ചുമതല പഞ്ചായത്തിന് കൈമാറി കിട്ടി. തുടര്‍ന്ന് അനില്‍കുമാര്‍ എന്നയാള്‍ കടത്ത് കരാറെടുത്തു. പാലം നാടിന് തുറന്ന് കൊടുക്കും വരെ അനിലായിരുന്നു കടത്തുകാരന്‍. കടത്തുവള്ളം കരയ്‌ക്ക് കയറ്റി പഞ്ചായത്ത് തോണി യാത്രയ്‌ക്ക് വിലക്ക് കല്‍പ്പിച്ചതോടെ ആരോടും പരിഭവമില്ലാതെ അനിലും പങ്കായം ഉപേക്ഷിച്ച് മറ്റ് മാര്‍ഗം തേടിപോയി. ഉഴമലയ്‌ക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുഴക്കാരനായി സേവനം അനുഷ്ടിച്ചവനെന്ന റെക്കോര്‍ഡും പേറിയാണ് അനില്‍ കടവ് വിട്ടത്.

പുതിയ ഏലിയാവൂര്‍ പാലത്തിലൂടെ ബസ്സുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും ചീറിപ്പായുമ്പോഴും യാത്രക്കാരായ ഏലിയാവൂരുകാരുടെ കണ്ണുകള്‍ അറിയാതെ കടവിലേക്ക് പാളും. അനാഥമെന്നോണം കടവിന്റെ ഓരത്ത് കയറുകള്‍ കൊണ്ട് ബന്ധിച്ചിട്ടിരിക്കുന്ന തങ്ങളുടെ പ്രീയപ്പെട്ട കടത്തുവള്ളത്തിലാവും കാഴ്ച ഉടക്കുന്നത്. നേരിയ നൊമ്പരം അവരെ വേട്ടയാടുന്നുണ്ടാകും. എങ്കിലും സ്വതന്ത്രമായ സഞ്ചാര സൗഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ആ നൊമ്പരങ്ങള്‍ അലിഞ്ഞില്ലാതാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Kerala

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.