കോഴിക്കോട്: തൊണ്ടയാട്, ഈസ്റ്റ് കുടില്‍തോട് ഭാഗങ്ങളില്‍ ഒരാഴ്ചയായി ജലവിതരണം നിലച്ചു.
ചേവായൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്തെ ജലവിതരണപൈപ്പിലൂണ്ടായ തകരാര്‍ കാരണമാണ് കുടിവെള്ള വിതരണം മുടങ്ങിയതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ വിശദീകരണം. കുടിവെള്ള വിതരണം മുടങ്ങിയത് അടിന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടൂളി ഏരിയാ കമ്മിറ്റി പ്രവര്‍ത്തകര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നേരിട്ട് പരാതി നല്‍കി. തുടര്‍ന്ന് എഇ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
ബിജെപി കോട്ടൂളി ഏരിയാ കമ്മിറ്റി ഭാരവാഹികളായ സുരേന്ദ്രന്‍ പുതിയേടത്ത്, രജീഷ് തൊണ്ടയാട്, എന്‍.വി.രവി, സുധീഷ് കോട്ടൂളി, ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
















