കൊല്ലം: കൊല്ലം ഡവലപ്‌മെന്റ് അതോറിട്ടി നിര്‍മിക്കുന്ന കെഡിഎ പ്ലാസയുടെ തറക്കല്ലീടില്‍ കര്‍മ്മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
15 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ആരംഭിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തായാണ് നിര്‍മ്മാണം തുടങ്ങുന്നത്. മന്ത്രി മഞ്ഞിളാംകുഴി അലി അദ്ധ്യക്ഷത വഹിക്കും.
തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, കെ.എന്‍.ബാലഗോപാല്‍ എംപി, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, പി.കെ. ഗുരുദാസന്‍, എ.എ.അസീസ്, എം.എ.ബേബി, ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍, കമ്മീഷണര്‍. പി.പ്രകാശ്, ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍, വി.സത്യശീലന്‍, എ.യൂനുസ്‌കുഞ്ഞ്, ആര്‍. രാമചന്ദ്രന്‍, ഫിലിപ്പ് കെ. തോമസ്, പ്രസന്ന ഏണസ്റ്റ്, എ.ഹാഷിം കൊടിമേല്‍കൊടി, അബുദുള്‍ റഹുമാന്‍കോയ, അഡ്. ആര്‍.സുനില്‍, എ.കെ ഹഫീസ്, എസ്. അജയകുമാര്‍ എന്നിവര്‍ സംസാരിക്കും.















