Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സഹപാഠിയുടെ ജീവിതം ഇരുള്‍ മൂടിയപ്പോള്‍ കൈത്താങ്ങാകാന്‍ പഴയ ചങ്ങാതിക്കൂട്ടമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 11:05 pm IST
in Thiruvananthapuram

പരുത്തിപ്പള്ളി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എംഎല്‍ എ കെ.എസ്. ശബരീനാഥന്‍
സഹപാഠികള്‍ സ്വരൂപിച്ച ഒരു ലക്ഷം രൂപ സതീഷിന് കൈമാറിയപ്പോള്‍30

കാട്ടാക്കട: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒപ്പം പഠിച്ച കൂട്ടുകാരന്റെ ജീവിതം ഇരുള്‍ മൂടിയതറിഞ്ഞപ്പോള്‍ മാറിനിന്ന് സഹതപിക്കുന്നതിനു പകരം അരികിലെത്തി കൈത്താങ്ങാകാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു പഴയ ചങ്ങാതിക്കൂട്ടം. സൗഹൃദങ്ങള്‍ക്ക് അതിര്‍വരമ്പു കല്‍പ്പിക്കുന്ന പുതിയ കാലഘട്ടത്തിലും അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുവാന്‍ ഓടിയെത്തുകയായിരുന്നു അവര്‍.

കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1992 ബാച്ചിലെ വിദ്യാര്‍ഥികളാണ് നാടിന് മാതൃകയാകുന്ന കാരുണ്യപ്രവര്‍ത്തനവുമായി ഒത്തുചേര്‍ന്നത്. പഠനകാലത്ത് ഒരുമിച്ചിരുന്ന് സ്വപനങ്ങള്‍ കണ്ട, കളിച്ചും ചിരിച്ചും തോളോട് തോള്‍ ചേര്‍ന്ന് നടന്ന കൂട്ടുകാരന്‍ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട് ജീവിത വഴിത്താരയില്‍ കാലിടറി വീണപ്പോള്‍ താങ്ങാകാന്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരല്‍പ്പം പകുത്ത് നല്‍കുകയായിരുന്നു അവര്‍. കുറ്റിച്ചല്‍ ശംഭുതാങ്ങി പഴവുണ്ണി ആറ്റിന്‍പുറത്തു വീട്ടില്‍ സതീഷി(38)ന് അഞ്ചുവര്‍ഷം മുമ്പാണ് കണ്ണുകളുടെ കാഴ്ച നഷ്ടമായത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു സതീഷ്. ഒരുതുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത സതീഷിനെ വേണ്ട രീതിയില്‍ ചികിത്സിച്ച് കാഴ്ച വീണ്ടെടുത്ത് നല്‍കാന്‍ ആ നിര്‍ധന കുടുംബത്തിനായില്ല. കണ്ണുകളില്‍ ഇരുട്ട് മൂടിയതോടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാനാകാതെ സതീഷ് ആത്മഹത്യയുടെവക്കില്‍ നില്‍ക്കുമ്പോഴാണ് ദേവദൂതരെപ്പോലെ പഴയ സഹപാഠികള്‍ എത്തിയത്.

സതീഷിനൊപ്പം പഠിച്ചിരുന്ന പ്രവാസികളായ അഖില, രനിത, ഷമീം എന്നിവര്‍ മുന്‍കൈ എടുത്താണ് ധനശേഖരണം ആരംഭിച്ചത്. സതീഷിനും കുടുംബത്തിനും ഒരു വീട് നിര്‍മിച്ച് നല്‍കാനാണ് സഹപാഠികളുടെ ആദ്യ ശ്രമം. ഇതിനായി വസ്തു വാങ്ങുവാനുള്ള അഡ്വാന്‍സ് തുകയായ ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം തങ്ങള്‍ പഠിച്ച വിദ്യാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ സതീഷിന് കൈമാറി. എംഎല്‍എ കെ.എസ്. ശബരീനാഥനാണ് സഹപാഠികള്‍ക്കു വേണ്ടി പണം സതീഷിന് കൈമാറിയത്. സ്ഥലം വാങ്ങുന്നതിന് ശേഷിക്കുന്ന രണ്ട് ലക്ഷത്തോളം രൂപയും വീട് നിര്‍മിക്കാനുള്ള തുകയും ഒപ്പംപഠിച്ച കൂട്ടുകാരുടെയും സുമനസുകളുടെയും സഹകരണത്തോടെ കണ്ടെത്തും. സതീഷ് കുടുംബ സഹായ നിധി ശേഖരണത്തിനായി യൂണിയന്‍ ബാങ്കിന്റെ കുറ്റിച്ചല്‍ ശാഖയില്‍ സതീഷിന്റെ പേരില്‍ 403002010026190 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.