കൊച്ചി: മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള 15-ാമത് അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി മൂന്നിന് ആരംഭിക്കും. ആലുവ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വൈകിട്ട് നാലിന് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.
അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍
പി. രാജശേഖരന്‍ പിള്ള എവര്‍ റോളിങ് ട്രോഫിക്കും പോള്‍ മറ്റത്തില്‍ എവര്‍ റോളിങ് ട്രോഫിക്കും വേണ്ടിയുള്ള മിനി മാറ്റ് മത്സരങ്ങള്‍ ജനുവരി ഒന്നിനു തുടങ്ങും. മിനി മാറ്റ് മത്സരങ്ങളില്‍ 10 ടീമുകളാണ് പങ്കെടുക്കുന്നത്. ജനുവരി 9, 10 തീയതികളില്‍ വെറ്ററന്‍സ് മത്സരങ്ങളും നടക്കും. മിനി മാറ്റ് ജേതാക്കള്‍ ഉള്‍പ്പെടെ 16 ടീമുകളാണ് മാര്‍ അത്തനേഷ്യസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
ലിച്ചുത്തല വിവേകാനന്ദ ആദര്‍ശ വിദ്യാലയ കൊല്‍ക്കത്ത, ആര്‍മി സ്‌പോര്‍ട്‌സ് സ്‌കൂള്‍ ബെംഗളൂരു, റോസറി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോവ, എച്ച്എന്‍സി ഓഫ് കൊമേഴ്‌സ് സോളാപ്പുര്‍, ഫാ. അഗ്‌നസ് എംഎച്ച്എസ്എസ് ഗോവ, അല്‍ അമീന്‍ പിയുസി ബെംഗളൂരു, എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് കൊല്ലം, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൃശൂര്‍, സമോറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉദിനൂര്‍, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവനന്തപുരം, സുബുലു സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂര്‍ക്കനാട് എന്നീ ടീമുകള്‍ ഇക്കുറി ടൂര്‍ണമെന്റില്‍ മത്സരിക്കും.
















