ടോക്കിയോ: രണ്ടാം ലോക മഹായുദ്ധകാലത്ത് കൊറിയന്‍ സ്ത്രീകളെ അടിമകളാക്കിയതിന് ജപ്പാന്‍ കൊറിയയോട് മാപ്പപേക്ഷിച്ചു.
രണ്ട് ലക്ഷത്തോളം സ്ത്രീകളെ അടിമകളാക്കിയാണ് ജപ്പാന്‍ അന്ന് കൊറിയയോട് ക്രൂരത കാട്ടിയത്. അന്ന് അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായവരില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഏകദേശം 55 കോടിയോളം രൂപ ജപ്പാന്‍ നല്‍കും.
ജപ്പാന്‍ വിദേശകാര്യ മന്ത്രി ഫുമിയോ കിഷിഡ കൊറിയയില്‍ എത്തിയപ്പോഴാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
















