മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ടേക്കുമെന്നുള്ള വാര്‍ത്തകള്‍ തള്ളി റൊണാള്‍ഡോയുടെ ഏജന്റ്്. ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡില്‍ തന്നെയാവും കരിയര്‍ അവസാനിപ്പിക്കുകയെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് പറഞ്ഞു. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്കു റൊണാള്‍ഡോയെ റയലില്‍ പ്രതീക്ഷിക്കാമെന്നും മെന്‍ഡസ് അറിയിച്ചു.
മൂന്നു തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള 30കാരനായ റൊണാള്‍ഡോ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മനിലേക്കോ തന്റെ മുന്‍ ക്ലാബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ ചേക്കേറുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. അതാണ് താരത്തിന്റെ ഏജന്റ് തള്ളിയത്. 2018ലാണ് റയലുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കുന്നത്.
ഇടക്കാലത്ത് റൊണാള്‍ഡോ റയലില്‍ അതൃപ്തനാണെന്നും ക്ലബ് വിട്ടേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. 2009-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് റൊണാള്‍ഡോയെ സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡ് അന്നത്തെ ലോകറെക്കോര്‍ഡ് തുകയ്‌ക്ക് സ്വന്തമാക്കിയത്.
















